വിദ്യാര്‍ത്ഥികള്‍ക്കായി പ്രസംഗം/ പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു

moonamvazhi

69-മത് അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി വടകര സര്‍ക്കിള്‍ സഹകരണ യൂണിയന്‍ സ്‌കൂള്‍/കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി 2022 ഒക്ടോബര്‍ 19 ബുധനാഴ്ച്ച വടകര സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ വെച്ച് വടകര താലൂക്ക് തലത്തില്‍ മലയാള പ്രസംഗം/പ്രബന്ധ മത്സരങ്ങള്‍ നടത്തുന്നു. വിജയികള്‍ക്ക് ക്യാഷ് അവാര്‍ഡിന് പുറമെ ജില്ലാ, സംസ്ഥാന തല മത്സരങ്ങളില്‍ പങ്കെടുക്കാനും അവസരം ലഭിക്കുന്നു.

താലൂക്ക് തല മത്സരങ്ങളുടെ രജിസ്ട്രേഷന്‍ 19.10.2022 ന് രാവിലെ 10 മണിക്ക് വടകര സഹകരണ റൂറല്‍ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്നു. താല്‍പര്യമുളള വിദ്യാര്‍ത്ഥികള്‍ അവര്‍ പഠിക്കുന്ന ക്ലാസ്സ് വ്യക്തമാക്കിക്കൊണ്ടുള്ള സ്ഥാപന മേധാവിയുടെ സാക്ഷ്യപാത്രവുമായി ഹാജരാകണം.

Leave a Reply

Your email address will not be published. Required fields are marked *

Latest News