വയനാട് മടക്കിമല സഹകരണ ബാങ്ക് മെഡിക്കൽ ക്യാമ്പ് നടത്തി.

adminmoonam

വയനാട് മടക്കിമല സർവീസ് സഹകരണ ബാങ്ക് നീതിമെഡിക്കൽ സ്‌റ്റോറിന്റെ ഒന്നാം വാർഷികത്തോട് അനുബന്ധിച്ചു ഡി.എം. വിംസ് മെഡിക്കൽ കോളേജും, മുട്ടിൽ നീതി മെഡിക്കൽസും, കൊളവയൽ യംഗ് മെൻസ് ക്ലബ്‌ &പ്രതിഭ ഗ്രന്ഥാലയവും സംയുക്തമായി മെഡിക്കൽ ക്യാമ്പ് നടത്തി . കൊളവയൽ വൈ.എം.സി.പി.ജി സാംസ്കാരിക നിലയത്തിൽ വച്ച് നടന്ന ക്യാമ്പിൽ ജനറൽ മെഡിസിൻ, ഇ.എൻ.ടി വിഭാഗം, കുട്ടികളുടെ വിഭാഗം, അസ്ഥി രോഗ വിഭാഗം എന്നീ വിഭാഗങ്ങൾ പരിശോധനയും ചികിത്സയും നടന്നു.

ക്യാമ്പിൽ പങ്കെടുത്തു. തുടർ ചികിത്സ ആവശ്യമായ രോഗികൾക്കു ജനറൽ വിഭാഗങ്ങളിൽ കിടത്തി ചികിത്സയും, സർജറിയും, മരുന്നും സൗജന്യമായി നൽകും. രാവിലെ 10 മുതൽ ഉച്ചയ്ക്ക് ഒരു മണി വരെ നടന്ന ക്യാമ്പിൽ നൂറുകണക്കിന് പേർക്ക് പരിശോധനയും ചികിത്സയും നൽകി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!