വടകര വില്യാപ്പള്ളി ബാങ്കിന്റെ കാർഷിക- ആരോഗ്യ സെമിനാർ നാളെ.
വടകര വില്ല്യാപ്പള്ളി പഞ്ചായത്ത് സർവീസ് സഹകരണ ബാങ്കിന്റെ കർഷക സേവന കേന്ദ്രത്തിന്റെയും ഫാർമേഴ്സ് ക്ലബ്ബുകളുടെയും ആഭിമുഖ്യത്തിൽ കാർഷിക-ആരോഗ്യ സെമിനാർ മെയ് ഒന്നിന് നടക്കും. വില്ല്യാപ്പള്ളി പഞ്ചായത്ത് ഷോപ്പിംഗ് കോംപ്ലക്സ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സെമിനാർ ഊരാളുങ്കൽ ലേബർ കോൺട്രാക്ട് കോ.ഓപ്പറേറ്റീവ് സൊസൈറ്റി ചെയർമാൻ പാലേരി രമേശൻ ഉദ്ഘാടനം ചെയ്യുമെന്ന് ബാങ്ക് പ്രസിഡണ്ട് പി.കെ. വത്സനാരായണൻ, സെക്രട്ടറി പി.ഷീല, ഡയറക്ടർമാരായ രാധാ നിലയം കൃഷ്ണൻ, സി.പി. ബിജുപ്രസാദ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
സെമിനാറിന്റെ ഭാഗമായി കർഷകരെ ആദരിക്കൽ, കാർഷിക നേഴ്സറി ,ജൈവവളങ്ങൾ, കാർഷികോപകരണങ്ങൾ, ജൈവപച്ചക്കറി, നീര ഉൽപ്പന്നങ്ങൾ, ചക്ക ഉൽപ്പന്നങ്ങൾ തുടങ്ങിയവയുടെ പ്രദർശനവും വില്പനയും ഉണ്ടാകും.