വടകര റൂറൽ ബാങ്ക് ക്യാഷ് അവാർഡുകൾ വിതരണം ചെയ്തു.

adminmoonam

സ്വാതന്ത്ര്യസമരസേനാനിയും ദീർഘകാലം വടകര എം.എൽ.എയും വടകര കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്കിന്റെ സ്ഥാപക പ്രസിഡണ്ടുമായിരുന്ന എം. കൃഷ്ണന്റെ പേരിലുള്ള ക്യാഷ് അവാർഡുകൾ ചരിത്രകാരൻ  പി.ഹരീന്ദ്രനാഥ് സമ്മാനിച്ചു.

മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികൾക്കുള്ള ഉപഹാരം വടകര അസിസ്റ്റന്റ് രജിസ്ട്രാർ സി. കെ. സുരേഷ് സമ്മാനിച്ചു. ബാങ്ക് പ്രസിഡണ്ട് സി.ഭാസ്കരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. എ.ടി.ശ്രീധരൻ, പ്രേമകുമാരി, സ്റ്റെല്ല ജൂലിയറ്റ്, സോമൻ മുതുവന, കെ.ടി.കെ. അജിത് എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് സെക്രട്ടറി കെ.പി. പ്രദീപ് കുമാർ സ്വാഗതവും എം.സുനിൽ കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News