വടകര റൂറല്‍ ബാങ്കിന്റെ നിക്ഷേപം 500 കോടിയാക്കും
വടകര റൂറല്‍ ബാങ്കിന്റെ 57 മത് പൊതുയോഗം നടന്നു. ഈ സാമ്പത്തിക വര്‍ഷം നല്‍കുന്ന 400 കോടി രൂപ വായ്പയില്‍ 100 കോടി രൂപ മുന്‍ഗണന വിഭാഗത്തിന് നല്‍കും. നിലവില്‍ 335 കോടി നിക്ഷേപമുള്ള ബാങ്ക് അടുത്ത സാമ്പത്തിക വര്‍ഷം 500 കോടിയാക്കാന്‍ ലക്ഷ്യമിട്ടിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് വീരഞ്ചേരിയില്‍ ബ്രഹത്തായ കാര്‍ഷിക പരിശീലന കേന്ദ്രവും അനുബന്ധ സേവനങ്ങള്‍ക്കും 6 കോടി രൂപയുടെ പദ്ധതി പുതിയ വര്‍ഷത്തെ അഭിമാന പദ്ധതിയാണെന്നും യോഗത്തില്‍ പ്രസിഡന്റ് എ. ടി. ശ്രീധരന്‍ അറിയിച്ചു. ബാങ്കിന്റെ പൊതു വിതരണ കേന്ദ്രങ്ങള്‍ മാതൃക സ്ഥാപനങ്ങളായി ഉയര്‍ത്താനും, ബാങ്ക് മെമ്പര്‍മാര്‍ക്കു 20% ലാഭവിഹിതം നല്‍കാനും യോഗം ഐക്യകണ്‌ഠേന തീരുമാനിച്ചു. യോഗത്തില്‍ ബാങ്ക് വൈസ് പ്രസിഡന്റ് പി. പി. ചന്ദ്രശേഖരന്‍ സ്വാഗതം പറഞ്ഞു. സെക്രട്ടറി കെ. പി. പ്രദീപ് കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഭരണ സമിതി അംഗങ്ങളായ കെ. എം. വാസു, സി. കുമാരന്‍, സോമന്‍ മുതുവന, അഡ്വ. ഇ. എം. ബാലകൃഷ്ണന്‍, എ. കെ. ശ്രീധരന്‍, കെ. ടി. സുരേന്ദ്രന്‍, എന്‍. കെ. രാജന്‍, പി.എം. ലീന, ആലീസ് വിനോദ്, എ. പി. സതി എന്നിവര്‍ പ്രസംഗിച്ചു.