ലൈഫ് ഗാർഡ് കോഴ്സുകൾക്ക് സർക്കാർ അനുമതി നൽകുന്നില്ല: സി. എ. അജീർ 

moonamvazhi

600 കിലോമീറ്റർ തീരദേശമുള്ള കേരളത്തിൽ തീരദേശ രക്ഷാപ്രവർത്തനത്തിന് ആവശ്യമായ ലൈഫ് ഗാർഡ് കോഴ്സുകൾക്ക് സർക്കാർ അനുമതി നൽകുന്നില്ലെന്ന് ടൂറിസം കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് സി. എ. അജീർ പറഞ്ഞു. താനൂരിലുണ്ടായ ബോട്ട് അപകടത്തിൻ്റെ പശ്ചാത്തലത്തിലാണ് അജീർ ഇങ്ങനെ പറഞ്ഞത്.

കഴിഞ്ഞ ആറു വർഷമായി മുഖ്യമന്ത്രിയുടെയും, ടൂറിസം പോർട്ട്‌ മന്ത്രിമാരുടെയും മുന്നിൽ ഗോവ മോഡൽ ലൈഫ് ഗാർഡ് കോഴ്സിനായുളള അനുമതിക്കായി അപേക്ഷിച്ചു കൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയെ നേരിൽ കണ്ട് കണ്ണൂർ ടൂറിസം കോ -ഒപ്പറേറ്റീവ് നിവേദനം നൽകിയിരുന്നു. പക്ഷെ ഇന്നേവരെ അതിന് പരിഹാരമായില്ല. കണ്ണൂർ ടൂറിസം സൊസൈറ്റി ഗോവയിലുള്ള SPM നാഷണൽ ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് കൊണ്ട് ലൈഫ് ഗാർഡ് കോഴ്സ് നടത്തിയിരുന്നു. പിന്നീട് അവർക്ക് കേരളത്തിൽ വരുന്നതിന് താത്പര്യമുണ്ടായില്ല. ഈ സാഹചര്യത്തിലാണ് സർക്കാരിന് മുന്നിൽ നിവേദനം നൽകിയയത്.

ടൂറിസം വകുപ്പും പോർട്ട്‌ വകുപ്പും ഇക്കാര്യത്തിൽ ഒഴിഞ്ഞു മാറുകയാണ്. കാട്ടാമ്പള്ളിയിലെ ഉപയോഗ ശൂന്യമായ ബോട്ട് ജട്ടി തങ്ങൾക്ക് അനുവദിച്ചു തന്നാൽ നീന്തൽ പരിശീലനവും ലൈഫ് ഗാർഡ് കോഴ്സും ആരംഭിക്കാൻ സന്നദ്ധമാണ്.

തൊഴിലില്ലാതെ കഷ്ടപ്പെടുന്ന യുവാക്കൾക്ക് മർച്ചന്റ് നേവിയിലും സ്റ്റാർ ഹോട്ടലുകളിലും, ടൂറിസം കേന്ദ്രങ്ങളിലും രക്ഷാപ്രവർത്തകരായി ജോലി ചെയ്യുവാൻ രാജ്യത്തിനകത്തും പുറത്തും ഒട്ടേറെ സാധ്യതയുണ്ട്. – അദ്ദേഹം ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News