ലാഡറിന്റെ മഞ്ചേരി ശാഖയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

moonamvazhi

ലാഡറിന്റെ മഞ്ചേരി ശാഖയിൽ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി. സഹകാരിയും  തിരക്കഥാകൃത്തുമായ ആര്യാടൻ ഷൗക്കത്ത് ഉദ്ഘാടനം നിർവഹിച്ചു. നന്ദനയിൽ നിന്നും ആദ്യ നിക്ഷേപം സ്വീകരിച്ചു. ലാഡറിന്റെ ഉയർച്ചയും വളർച്ചയും വിസ്മയത്തോടെയാണ് സഹകാരികളും പൊതുജനങ്ങളും നോക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.

സി.എൻ.വിജയകൃഷ്ണന്റെ നേതൃത്വത്തിൽ സഹകരണ വിപ്ലവമാണ് നടക്കുന്നതെന്നും കാലിക്കറ്റ് സിറ്റി സർവീസ് ബാങ്കിന്റെ ആരംഭം മുതൽ എം.വി.ആർ കാൻസർ സെന്റർ വരെയുള്ള സംരംഭങ്ങൾ അതിനുളള ഉദാഹരണമാണെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാന സ്കൂൾ കലോത്സവത്തിൽ മലപ്പുറം ജില്ലയുടെ അഭിമാനമായ അവനിജയ്ക്ക്  ഉപഹാരം നൽകി. ലാഡർ ഡയറക്ടർ ബിന്ദു ഭൂഷൻ അധ്യക്ഷയായി. സഹകരണ നിക്ഷേപം നാടിന്റെ വളർച്ചക്ക് നൽകുന്ന സംഭാവനയെക്കുറിച്ച് ലാഡർ മാനേജർ മുഹമ്മദ് സംസാരിച്ചു. മെന്റലിസ്റ്റ് സിനാൻ കലാപരിപാടി അവതരിപ്പിച്ചു. മുരളി, റീഷ, മനോജ്, അനിൽ എന്നിവർ സംസാരിച്ചു. മുജീബ് സ്വാഗതവും ദൃശ്യ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.