ലാഡറിന്റെ എട്ടാമത് പ്രൊജക്റ്റ് ഒറ്റപ്പാലത്ത് നിർമ്മാണം ആരംഭിച്ചു.

[email protected]

ലാഡറിന്റെ എട്ടാമത് പ്രോജക്റ്റായ ലാഡർ സിനിമാസിന് ഒറ്റപ്പാലത്ത് തറക്കല്ലിട്ടു. കേരളത്തിലെ മുഴുവൻ ചെറു പട്ടണങ്ങളിലും ലാഡറിന്റെ പ്രോജക്ടുകൾ ആരംഭിക്കുമെന്ന് ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ പറഞ്ഞു. ഒരുവർഷത്തിനകം ലാഡർ സിനിമാസ് ഉദ്ഘാടനം ചെയ്യാനാകുമെന്ന് ചെയർമാൻ പറഞ്ഞു. ലാഡർ വൈസ് ചെയർമാൻ അഡ്വക്കറ്റ് എം.വീരാൻകുട്ടി അധ്യക്ഷതവഹിച്ചു. മൂന്ന് തീയേറ്ററിന് പുറമേ ഫുഡ് കോർട്ട്, കമേഴ്സ്യൽ സ്പേസ് എന്നിവയും പ്രോജക്ടിൽ ഉണ്ടാകും.1.46 ഏക്കർ സ്ഥലത്ത് 1,17,000 സ്ക്വയർഫീറ്റ് സ്ഥലത്താണ് ലാഡർ സിനിമാസ് പ്രവർത്തിക്കുന്നത്. ചടങ്ങിൽ ഡയറക്ടറായ ഇ.പി. പ്രമോദ് കുമാർ, ജനറൽ മാനേജർ കെ.വി. സുരേഷ് ബാബു, ഇ. പി. രാജ്കുമാർ എന്നിവർ സംസാരിച്ചു. ലാഡർ ഭരണസമിതി അംഗങ്ങളും ജീവനക്കാരും ഉൾപ്പെടെ നിരവധിപേർ ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!