ലഖ്‌നൗ അര്‍ബന്‍ ബാങ്കിന്റെ ലൈസന്‍സ് റദ്ദാക്കി
ഉത്തര്‍പ്രദേശിലെ ലഖ്‌നൗ അര്‍ബന്‍ സഹകരണ ബാങ്കിന്റെ ലൈസന്‍സ് വെള്ളിയാഴ്ച റിസര്‍വ് ബാങ്ക് റദ്ദാക്കി. മതിയായ മൂലധന പര്യാപ്തതയും വളര്‍ച്ചസാധ്യതയും ഇല്ലെന്നു ബോധ്യമായതിനെത്തുടര്‍ന്നാണു റിസര്‍വ് ബാങ്ക് ഈ നടപടി കൈക്കൊണ്ടത്. സെപ്റ്റംബര്‍ 29 നു ലഖ്‌നൗ അര്‍ബന്‍ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചു.
ലഖ്‌നൗ ബാങ്കിന്റെ പ്രവര്‍ത്തനം അവസാനിപ്പിച്ചും ലിക്വിഡേറ്ററെ നിയമിച്ചുംകൊണ്ട് ഉത്തരവിറക്കാന്‍ ഉത്തര്‍പ്രദേശ് സഹകരണസംഘം രജിസ്ട്രാറോട് റിസര്‍വ് ബാങ്ക് ആവശ്യപ്പെട്ടിട്ടുണ്ട്. 1949 ലെ ബാങ്കിങ് നിയന്ത്രണനിയമത്തിലെ 56 -ാം സെക്ഷനിലെ 11 ( 1 ), 22 ( 3 ), ( ഡി ) സെക്ഷനുകള്‍ പാലിക്കാത്തതാണു നടപടിക്കു പ്രധാന കാരണം.
ഇതോടെ, ഈ മാസം ലഖ്‌നൗ ബാങ്കടക്കം ആറു അര്‍ബന്‍ ബാങ്കുകള്‍ക്ക് ലൈസന്‍സ് നഷ്ടപ്പെട്ടു. തിരുവനന്തപുരത്തെ അനന്തശയനം സഹകരണ ബാങ്ക്, ശ്രീ മല്ലികാര്‍ജുന പട്ടണ സഹകാരി ബാങ്ക് , മസ്‌കി ( കര്‍ണാടക), നാഷണല്‍ അര്‍ബന്‍ സഹകരണ ബാങ്ക്, ബറൂച്ച് ( യു.പി ), കാപ്പോള്‍ സഹകരണ ബാങ്ക്, മുംബൈ, നാസിക്ക് ജില്ലാ ഗിര്‍ന സഹകാരി ബാങ്ക്, നാസിക്ക് ( രണ്ടും മഹാരാഷ്ട്ര ) എന്നിവയാണു ലൈസന്‍സ് നഷ്ടപ്പെട്ട മറ്റു അര്‍ബന്‍ ബാങ്കുകള്‍.
[mbzshare]