റിപ്പബ്ലിക് ദിനപരേഡില്‍ വേറിട്ട നിശ്ചല ദൃശ്യമൊരുക്കി അയ്കൂപ്സ്
ഉപയോഗ ശൂന്യമായ വസ്തുക്കളില്‍ നിന്നും രൂപകല്പന ചെയ്ത ഓഫീസിന്റെ മാതൃകയുമായി അയ്കൂപ്സ് സഹകരണ സംഘം റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുത്തു.
ലോറിക്ക് മുകളില്‍ മറ്റൊരു ലോറി. പിക്ക് അപ്പ്. സ്കൂട്ടര്‍. പിന്നെ ഒരു സൈക്കിളും എന്നിങ്ങനെ അയ്കൂപ്സിന്റെ ഓഫീസ് മാതൃകയുമയാണ് 74 മത് റിപ്പബ്ലിക് ദിനത്തില്‍ പങ്കെടുക്കാന്‍ ഇന്ത്യയിലെ ആദ്യത്തെ യുവ സഹകരണ മീഡിയ പ്രൊഡക്ഷന്‍ ഹൗസായ അയ്കൂപ്സ് എത്തിയത്. പുനലൂര്‍ താലൂക്കിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ വേറിട്ട് നിന്ന ഒരു നിശ്ചല ദൃശ്യമായിരുന്നു ഇത്.
പുനലൂര്‍ തൂക്കുപാലത്തിന്റെ അടുത്ത് നിന്നും നിശ്ചല ദൃശ്യത്തിന്റെ ഫോട്ടോയും സെല്‍ഫിയും എടുക്കാന്‍ ധാരാളം പേരാണ് എത്തിയത്.പ്രത്യേക അന്നൗണ്‍സ്മെന്റും വാഹനത്തില്‍ ഉണ്ടായിരുന്നു. സഹകരണ മേഖലയില്‍ മീഡിയ പ്രൊഡക്ഷന്‍ രംഗത്ത് നിരവധി ജോലികളാണ് സംഘം ചെയ്യുന്നത്. ഇടതുപക്ഷ സര്‍ക്കാരിന്റെ യുവ സ്റ്റാര്‍ട്ടപ്പ് സംഘങ്ങളില്‍ മീഡിയ പ്രൊഡക്ഷന്‍ രംഗത്ത് ആദ്യത്തേതായിരുന്നു അയ്കൂപ്സ്. ഓഫീസിന്റെ വ്യത്യസ്തത കൊണ്ട് തന്നെ സഹകരണ വകുപ്പ് മന്ത്രി ഓഫീസ് നേരില്‍ കാണാന്‍ എത്തിയിരുന്നു.