റിട്ട. ജോ. രജിസ്ട്രാര്‍ കെ. ഭാര്‍ഗവന്‍ പിള്ള അന്തരിച്ചു

Deepthi Vipin lal

സഹകരണ വകുപ്പില്‍ നിന്നു ജോയിന്റ് രജിസ്ട്രാറായി വിരമിച്ച കീര്‍ത്തനത്തില്‍ കെ. ഭാര്‍ഗവന്‍ പിള്ള (96) അന്തരിച്ചു. ചേര്‍ത്തല അരൂര്‍ സ്വദേശിയാണ്. ആദ്യം ജുഡീഷ്യല്‍ സര്‍വീസിലായിരുന്ന ഭാര്‍ഗവന്‍പിള്ള പിന്നീടാണ് സഹകരണ വകുപ്പിലേക്കു വന്നത്. പലപ്പോഴും രജിസ്ട്രാറുടെ ചുമതലയും വഹിച്ചിട്ടുണ്ട്.

സഹകാരികള്‍ക്കായുള്ള ‘ ഹാന്റ്ബുക്ക് ഓണ്‍ കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റ് ‘ എന്ന പുസ്തകം തയാറാക്കുന്നതില്‍ ഭാര്‍ഗവന്‍പിള്ളയും പങ്കു വഹിച്ചിട്ടുണ്ട്. സഹകരണ നിയമ ഭേദഗതികള്‍ തയാറാക്കുന്നതിലും അദ്ദേഹം പങ്കു വഹിച്ചിട്ടുണ്ട്. സഹകരണ വകുപ്പുദ്യോഗസ്ഥര്‍ക്കും സഹകരണ സംഘാംഗങ്ങള്‍ക്കും പരിശീലന ക്ലാസുകള്‍ എടുക്കാറുണ്ടായിരുന്നു. അഭിഭാഷകന്‍ കൂടിയായിരുന്ന ഭാര്‍ഗവന്‍പിള്ള കേരള സഹകരണ സംഘം നിയമത്തില്‍ വിദഗ്ധനുമായിരുന്നു.

Leave a Reply

Your email address will not be published.