രാമനാട്ടുകര റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ അറ്റന്‍ഡറുടെ ഒഴിവ്

moonamvazhi

രാമനാട്ടുകര റൂറല്‍ ഹൗസിങ് സഹകരണ സംഘത്തില്‍ അറ്റന്‍ഡര്‍ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. എഴുത്ത് പരീക്ഷയുടേയും അഭിമുഖത്തിന്റേയും അടിസ്ഥാനത്തിലായിരിക്കും നിയമനം. ഏഴാംക്ലാസ് പാസാണ് അടിസ്ഥാന വിദ്യാഭ്യാസ യോഗ്യത. അപേക്ഷിക്കാനുള്ള പ്രായപരിധി 2023 ജനുവരി ഒന്നിന് 18നും 40നും ഇടയില്‍ ആയിരിക്കണം. നിയമാനുസൃതം വയസ്സിളവിന് അര്‍ഹതയുളളവര്‍ക്ക് പ്രായപരിധിയില്‍ ഇളവ് ലഭിക്കും. 10000 രൂപയാണ് ശമ്പള സ്‌കെയില്‍.

ഉദ്യോഗാര്‍ത്ഥികള്‍ അവരുടെ വയസ്സ്, വിദ്യാഭ്യാസയോഗ്യത, ജാതി, വയസ്സ്, (വയസ്സിളവിന് അര്‍ഹതയുളളവര്‍ അത് തെളിയിക്കുന്ന രേഖകള്‍) എന്നിവ തെളിയിക്കുന്നതിനുള്ള സര്‍ട്ടിഫിക്കറ്റുകളുടെ ശരി പകര്‍പ്പും മൊബൈല്‍ നമ്പര്‍, ഫോട്ടോ എന്നിവ സഹിതം സ്വയം സാക്ഷ്യപ്പെടുത്തിയ അപേക്ഷയും സഹിതം രാമനാട്ടുക്കര റൂറല്‍ ഹൗസിങ് സഹകരണ സംഘം, ലിമിറ്റഡ് നം ഡി – 2300, പി.ഒ. രാമനാട്ടുക്കര, കോഴിക്കോട് – 673633 എന്ന സംഘത്തിന്റെ മേല്‍വിലാസത്തില്‍ 2023 ഒക്ടോബര്‍ 7 ന് മുമ്പായി ലഭിച്ചിരിക്കണം.

Leave a Reply

Your email address will not be published.