രാജ്യത്ത് സഹകരണ സര്‍വകലാശാല സ്ഥാപിക്കുന്ന കാര്യം പരിഗണനയില്‍
രാജ്യത്ത് ഒരു സഹകരണ സര്‍വകലാശാല ആവശ്യമാണെന്നും ഇതു രൂപവത്കരിക്കാന്‍ മുന്നോട്ടുവരുന്ന സ്ഥാപനങ്ങളെ സര്‍ക്കാര്‍ സ്വാഗതം ചെയ്യുമെന്നും കേന്ദ്ര സഹകരണ മന്ത്രി അമിത് ഷാ ലോക്‌സഭയെ അറിയിച്ചു.
രാജ്യത്തു സഹകരണ മേഖലയുടെ അടിത്തറ ശക്തമാക്കാന്‍ ഒരു സഹകരണ സര്‍വകലാശാല ആവശ്യമാണെന്നു ലോക്‌സഭയില്‍ ഒരു ചോദ്യത്തിനു എഴുതിക്കൊടുത്ത മറുപടിയില്‍ മന്ത്രി അഭിപ്രായപ്പെട്ടു. ഇത്തരമൊരു സര്‍വകലാശാല സ്ഥാപിക്കാന്‍ സഹകരണ മേഖലയിലെ ഏതെങ്കിലും സ്ഥാപനം മുന്നോട്ടുവന്നാല്‍ അക്കാര്യം പരിഗണിക്കും – അദ്ദേഹം പറഞ്ഞു.
പുണെയിലെ വൈകുണ്ഠമേത്ത നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റിനെ ( VAMNICOM ) സഹകരണ സര്‍വകലാശാലയാക്കി മാറ്റുന്നതുള്‍പ്പെടെയുള്ള നിര്‍ദേശങ്ങള്‍ ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരിനു ലഭിച്ചിട്ടുണ്ടെന്നു മന്ത്രി അമിത് ഷാ അറിയിച്ചു.