യാത്രയയപ്പും സഹകരണ ശില്പശാലയും

Deepthi Vipin lal

വട്ടംകുളം പഞ്ചായത്ത് സര്‍വ്വീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി ടി.പി. രമാദേവിക്കു ബാങ്ക് യാത്രയയപ്പു നൽകി. ഇതോടൊപ്പം ബാങ്കിന്റെ ജീവനക്കാര്‍ക്കും ഭരണ സമിതി അംഗങ്ങള്‍ക്കും സഹകരണ ശില്പശാലയും നടത്തി.

ബാങ്ക് പ്രസിഡന്റ് പത്തില്‍ അഷ്റഫിന്റെ അധ്യക്ഷതയില്‍ തൃശൂര്‍ കോപ്പറേറ്റീവ് ട്രെയിനിങ് കോളേജ് അധ്യാപകന്‍ അബ്ദുല്‍ ഗഫൂര്‍ ശില്പ ശാലയ്ക്ക് നേതൃത്വം നല്‍കി. യാത്രയയപ്പ് സമ്മേളനം വട്ടംകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കഴുങ്കില്‍ മജീദ് ഉദ്ഘാടനം ചെയ്തു.

വിരമിക്കുന്ന ടി.പി. രമാദേവിക്കുള്ള ഉപഹാരം ബാങ്ക് പ്രസിഡന്റ് പത്തില്‍ അഷ്റഫ് നൽകി. നിര്‍ധന വിദ്യാര്‍ത്ഥികള്‍ക്കുള്ള എം.പി.ജി.ജി. സ്മാരക പഠന സഹായ സ്‌ക്കോളര്‍ഷിപ്പ് മുന്‍ സെക്രട്ടറി സഹദേവൻ വിതരണം ചെയ്തു. ഉന്നത വിജയികള്‍ക്കുള്ള ഉപഹാരങ്ങള്‍ മുന്‍ ബാങ്ക് പ്രസിഡന്റ് ടി.പി. ഹൈദരലി, അബ്ദുള്ളക്കുട്ടി മാസ്റ്റര്‍, മുന്‍ വൈസ് പ്രസിഡന്റ് ടിപി മുഹമ്മദ് ഹാജി, ഓഡിറ്റര്‍ സുഭാഷ് എന്നിവർ നല്‍കി. മുഹമ്മദ് ഷാഫി, അഷ്റഫ് മാണൂര്‍, എം.മാലതി, നാസര്‍ കോലക്കാട്, എന്‍.വി അഷ്റഫ്, യൂ.വി. സിദ്ധീഖ്, ഏ.വി. സീനത്ത്, എം.വി. ഷാജഹാന്‍, ബാങ്ക് സെക്രട്ടറി എം.ഷറഫുദീന്‍, ഉമ്മര്‍ ടി.യു, എം.എ. നജീബ്, വഹീദ.സി, ജാസിയ.ടി.പി എന്നിവര്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published.