മോറാഴ കല്ല്യാശ്ശേരി സഹകരണ ബാങ്ക് ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചു 

moonamvazhi

മോറാഴ കല്ല്യാശ്ശേരി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ 2022-23 വർഷത്തിൽ എസ്. എസ്. എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികളെ ക്യാഷ് അവർഡും ഉപകാരവും നൽകി അനുമോദിച്ചു.

മുൻ വ്യവസായ കായിക വകുപ്പ് മന്ത്രി ഇ.പി. ജയരാജൻ അനുമോദനവും ഉപഹാര വിതരണവും നടത്തി. അഞ്ചാം പീടിക ബാങ്ക് ഹാളിൽ നടന്ന പരിപാടി ബാങ്ക് പ്രസിഡന്റ് എം. വി. ജനാർദ്ദനൻ അധ്യക്ഷത വഹിച്ചു.

ഉപഹാരത്തോടോപ്പം വിദ്യാർത്ഥികളിൽ സമ്പാദ്യ ശീലം വളർത്തുന്നതിനായി ബാങ്ക് സേവിംഗ്സ് അക്കൗണ്ട് ആരംഭിച്ചു. ബാങ്ക് ഭരണ സമിതി അംഗങ്ങളായ ആർ.സി. അരവിന്ദക്ഷൻ മാസ്റ്റർ, വി.വി. ചന്ദ്രൻ, നിഷ സി, കെ, മോഹനൻ, സുജാത പി.പി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ബാങ്ക് സെക്രട്ടറി ടി. എൻ. മധുസൂദനൻ സ്വാഗതവും ഡയറക്ടർ എം. വി. രാജൻ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!