മൊറട്ടോറിയം, കടാശ്വാസം, ഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങിയ സർക്കാർ ഇളവുകൾ സഹകരണ ബാങ്കുകളെ ബുദ്ധിമുട്ടിക്കുന്നു.

adminmoonam

മൂന്നാംവഴി നാലാം
വർഷത്തിലേക്ക് –
ഞങ്ങളുടെ സഹകരണ മാസികയുടെ മുപ്പത്തിയാറാം ലക്കം (ഒക്ടോബർ ) പുറത്തിറങ്ങി.
മൊറട്ടോറിയം, കടാശ്വാസം, ഒറ്റത്തവണ തീർപ്പാക്കൽ തുടങ്ങിയ സർക്കാർ ഇളവുകൾ സഹകരണ ബാങ്കുകളെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. അതിനു പുറമേയാണ് സാമൂഹിക പ്രതിബദ്ധതയുടെ പേരിൽ നിക്ഷേപത്തുകയിൽ നിന്നു പോലും സംഭാവന നൽകാൻ ആവശ്യപ്പെടുന്നത്. ഇങ്ങനെ പോയാൽ സഹകരണ ബാങ്കുകൾ വെൻ്റിലേറ്ററിലാവാൻ അധികനാൾ വേണ്ടിവരില്ല. ഇതേക്കുറിച്ചാണ് കെ.സിദ്ധാർഥൻ്റെ കവർ സ്റ്റോറി. 61 വർഷം മുമ്പ് സാധാരണക്കാരായ ഏഴ് ഗുജറാത്തി വനിതകൾ തുടക്കമിട്ട സഹകരണ സംഘത്തിൻ്റെ വിജയഗാഥയെപ്പറ്റി മുംബൈയിൽ നിന്ന് മായാ പണിക്കർ എഴുതുന്ന സ്പെഷൽ സ് റ്റോറി (ലിജ്ജത് പപ്പട്: 80 രൂപയിൽ നിന്ന് 1600 കോടിയിലേക്ക് ) ഈ ലക്കത്തിൽ വായിക്കാം.
കോ വിഡ് കാലത്ത് ഉറങ്ങിപ്പോയ നമ്മുടെ വിപണിയെ ഉണർത്താൻ സഹകരണ മേഖലക്ക് എന്തു ചെയ്യാൻ കഴിയും എന്നതിനെപ്പറ്റി ലാഡർ ചീഫ് കമേഴ്സ്യൽ മാനേജർ ഡോ.എം. രാമനുണ്ണി എഴുതുന്നു. ഇസ്ലാമിക സാഹോദര്യത്തിൽ നിന്ന് പ്രചോദനമുൾക്കൊണ്ട് വളരുന്ന ഇറാനിലെ സഹകരണ പ്രസ്ഥാനത്തെപ്പറ്റി വി.എൻ.പ്രസന്നൻ, വയനാട്ടിലെ ജലാശയങ്ങളിൽ നിന്നു മീൻ പിടിച്ചു വിറ്റ് വരുമാനമുണ്ടാക്കുന്ന രണ്ട് പട്ടികജാതി/വർഗ സഹകരണ സംഘങ്ങളെപ്പറ്റി അഞ്ജു വി.ആർ., ഇത്തവണത്തെ സംസ്ഥാന സഹകരണ അവാർഡ് നേടിയ മലപ്പുറം ജില്ലയിലെ കുഴിമണ്ണ , തിരൂർ സംഘങ്ങളെക്കുറിച്ച് യു.പി.അബ്ദുൾ മജീദ്, കാസർകോട് തിമിരി സഹകരണ ബാങ്കിനെക്കുറിച്ച് എ.ജെ. ലെൻസി എന്നിവരും എഴുതുന്നു. ഉപഭോക്തൃ സംഘങ്ങളെ കൊല്ലരുതേ (വി.സന്തോഷ് കോലിയക്കോട്). മഞ്ഞൾ സുഗന്ധവുമായി ആമ്പല്ലൂർ സഹകരണ ബാങ്ക് (അനിൽ വള്ളിക്കാട് ), ചേന്ദമംഗലം കൈത്തറിക്ക് ഓൺലൈൻ കൈത്താങ്ങ് (പ്രസന്നൻ) , വിപ്ലവം തീർത്ത സഹകാരി എന്നീ ലേഖനങ്ങളും ഈ ലക്കത്തിലുണ്ട്.കൂടാതെ, അർഥ വിചാരം, കരിയർ ഗൈഡൻസ് , സ്റ്റുഡൻസ് കോർണർ, മത്സരത്തിലെ ഇംഗീഷ്, നമുക്ക് ചുറ്റും, വാർത്തകൾ വിശേഷങ്ങൾ എന്നീ പംക്തികളും .
100 പേജും ആർട്ട് പേപ്പറിൽ .

Leave a Reply

Your email address will not be published.

Latest News
error: Content is protected !!