മൈക്കാവ് ക്ഷീരോല്‍പ്പാദക സംഘത്തിന് ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡ്

web desk

മലബാറിലെ മികച്ച ക്ഷീര സഹകരണ സംഘത്തിന് കാലിക്കറ്റ് സിറ്റി സര്‍വീസ് സഹകരണ ബാങ്ക് നല്‍കുന്ന ഡോ. വര്‍ഗീസ് കുര്യന്‍ അവാര്‍ഡിന് കോഴിക്കോട് കോടഞ്ചേരി പഞ്ചായത്തിലെ മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം അര്‍ഹമായി. ഒരു ലക്ഷം രൂപയാണ് അവാര്‍ഡ് തുക.

സെപ്റ്റംബര്‍ ആറിന് വൈകിട്ട് നാലിന് ചാലപ്പുറത്ത് ബാങ്കിന്റെ സജന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ വി. ശശി അവാര്‍ഡ് സമ്മാനിക്കും. ബാങ്ക് ചെയര്‍മാന്‍ ജി. നാരായണന്‍കുട്ടി അധ്യക്ഷത വഹിക്കും. ബാങ്ക് വൈസ് ചെയര്‍മാന്‍ ഡോ. ഐഷ ഗുഹരാജ് ബഹുമതിപത്രം സമര്‍പ്പിക്കും.

എം.കെ. മുനീര്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, സഹകരണ വകുപ്പ് ജോ. രജിസ്ട്രാര്‍ വി.കെ. രാധാകൃഷ്ണന്‍, ക്ഷീര വികസന വകുപ്പ് ഡെപ്യൂട്ടി ഡയരക്ടര്‍ ഷീബ ഖമര്‍, സഹകരണ വകുപ്പ് അസി. രജിസ്ട്രാര്‍ എന്‍.എം. ഷീജ, യു.ഡി.എഫ്. ജില്ലാ കണ്‍വീനര്‍ അഡ്വ. പി. ശങ്കരന്‍, ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള, സി.പി.ഐ. ജില്ലാ സെക്രട്ടറി ടി.വി. ബാലന്‍, കോര്‍പറേഷന്‍ കൗണ്‍സിലര്‍ അഡ്വ. പി.എം. നിയാസ് എന്നിവര്‍ ആശംസ നേരും. കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ഡയരക്ടര്‍ അഡ്വ. എ. ശിവദാസ് റിപ്പോര്‍ട്ട് അവതരിപ്പിക്കും.മൈക്കാവ് ക്ഷീരോല്‍പ്പാദക സഹകരണ സംഘം പ്രസിഡന്റ് വി.കെ. ജോസ് മറുപടി പറയും. അവാര്‍ഡ് നിര്‍ണയ സമിതി കണ്‍വീനര്‍ പി. ദാമോദരന്‍ സ്വാഗതവും കാലിക്കറ്റ് സിറ്റി സഹകരണ ബാങ്ക് ജനറല്‍ മാനേജര്‍ സാജു ജെയിംസ് നന്ദിയും പറയും.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!