മേപ്പയൂർ ബാങ്കിൽ 1600 പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തു,
കോഴിക്കോട് മേപ്പയൂർ സർവീസ് സഹകരണ ബാങ്ക് ,മാർച്ച് മാസത്തിലെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തു. ബാങ്ക് പ്രസിഡണ്ട് എ. ബാലകൃഷ്ണൻ മാസ്റ്റർ പി.പി.രാഘവന് നൽകികൊണ്ട് ഉദ്ഘാടനം നിർവഹിച്ചു. ബാങ്കിന് കീഴിൽ 1600 പേർക്കാണ് സാമൂഹ്യ സുരക്ഷാ പെൻഷൻ വീടുകളിൽ എത്തിച്ചു നൽകുന്നത്. കോഴിക്കോട് ജില്ലയിൽ ഏറ്റവും വേഗത്തിൽ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണം ചെയ്തതിന് സഹകരണ ഡിപ്പാർട്ട്മെന്റ് നിന്നും ബാങ്കിന് ഉപഹാരം ലഭിച്ചിരുന്നു. സർക്കാർ ഫണ്ട് നോക്കിനിൽക്കാതെ, ബാങ്കിന്റെ ഓൺ ഫണ്ട് ഉപയോഗിച്ചാണ് പെൻഷൻ വിതരണം കാര്യക്ഷമമായി നടത്തുന്നതെന്ന് ബാങ്ക് പ്രസിഡണ്ടും സെക്രട്ടറിയും പറഞ്ഞു.