മൂന്നാംവഴി 57 -ാം ലക്കം വിപണിയില്‍

Deepthi Vipin lal

എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടു നിന്നു പ്രസിദ്ധീകരിക്കുന്ന ‘ മൂന്നാംവഴി ‘ സഹകരണ മാസികയുടെ 57 -ാം ലക്കം ( ജൂലായ് ) ഇറങ്ങി.

കേരളത്തിലെ പ്രാഥമിക സഹകരണ ബാങ്കുകള്‍ നേരിടുന്ന പ്രതിസന്ധിയെക്കുറിച്ചാണു ഇത്തവണത്തെ കവര്‍ സ്റ്റോറി. നോട്ടു നിരോധനം, പ്രളയം, കോവിഡ് മഹാമാരി, ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ അനന്തമായ നീളല്‍ എന്നിവയെല്ലാം കാരണം സഹകരണ ബാങ്കുകളിലേക്കുള്ള വായ്പാ തിരിച്ചടവ് മന്ദഗതിയിലാണ്. 2021 ലെ ഓഡിറ്റ് റിപ്പോര്‍ട്ടനുസരിച്ച് 726 സഹകരണ ബാങ്കുകള്‍ നഷ്ടത്തിലാണു പ്രവര്‍ത്തിക്കുന്നത്. അതിന്റെ കാരണങ്ങളും പരിഹാര നിര്‍ദേശങ്ങളുമാണു കിരണ്‍ വാസു നല്‍കുന്നത് ( സഹകാരികളെ പേടിപ്പിക്കുന്നു ആ 726 ). പൊതുസംഭരണ രംഗത്തു വലിയ മാറ്റങ്ങള്‍ കൊണ്ടുവന്ന ഗവ. ഇ-മാര്‍ക്കറ്റ് പ്ലേസ് ( GeM ) സഹകരണ മേഖലയിലേക്കും വ്യാപിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ നേട്ടങ്ങളെ യു.പി. അബ്ദുള്‍ മജീദ് വിലയിരുത്തുന്നു ( GeM – ജെം സഹകരണ മേഖലയിലേക്കു വ്യാപിക്കുമ്പോള്‍ ). കേരള ബാങ്ക് രൂപവത്കരണത്തിനു ശേഷം അനാഥാവസ്ഥയിലായ പലവക ( മിസലേനിയസ് ) സംഘങ്ങളുടെ പ്രതിസന്ധിയെക്കുറിച്ച് കിരണ്‍ വാസു ( പാളം തെറ്റുന്ന പലവക സംഘങ്ങള്‍ ) എഴുതുന്നു. കേരളത്തിനു വഴി കാട്ടിയ വ്യവസായികളെ പരിചയപ്പെടുത്തുന്ന പുതിയൊരു പംക്തി ഈ ലക്കത്തില്‍ ആരംഭിച്ചിട്ടുണ്ട്. സഹകരണ-രാഷ്ട്രീയ മേഖലകളില്‍ ഒരുപോലെ തിളങ്ങുന്ന വി.കെ.സി.  മമ്മദ് കോയ  എന്ന വ്യവസായിയുടെ വിജയയാത്രയാണ് ( ചെരിപ്പു വ്യവസായത്തില്‍ ഉറച്ച ചുവടുമായി വി.കെ.സി – യു.പി. അബ്ദുള്‍ മജീദ് ) ആദ്യത്തേത്.

കേരളത്തില്‍ ധവളവിപ്ലവത്തിനു തുടക്കമിട്ട മുന്‍ മില്‍മ ചെയര്‍മാന്‍ പ്രയാര്‍ ഗോപാലകൃഷ്ണനെക്കുറിച്ചുള്ള അനുസ്മരണക്കുറിപ്പ് ( പ്രയാര്‍- കേരള ധവളവിപ്ലവത്തിന്റെ പേര് ), പാരമ്പര്യ ഊര്‍ജ സംരംഭങ്ങളുമായി റെപ്‌കോസ്, എക്‌സ്‌പോ 2022 സെമിനാറിന്റെ രണ്ടാം ഭാഗം ( രണ്ടും വി.എന്‍. പ്രസന്നന്‍ ), കാര്‍ഷിക, പരമ്പരാഗത തൊഴില്‍ മേഖലക്കു താങ്ങായി യുവസംഘങ്ങള്‍, കൃഷിക്കും വ്യവസായത്തിനും കഞ്ചിക്കോട് ബാങ്കിന്റെ കൈത്താങ്ങ് ( രണ്ടും അനില്‍ വള്ളിക്കോട് ), ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുമായി കെ-ട്രാക്ക് യുവസംഘം ( ദീപ്തി വിപിന്‍ലാല്‍ ), കുടുംബങ്ങളുടെ അത്താണിയായി കുടുംബശ്രീ ഹോംഷോപ്പ് എന്നീ ഫീച്ചര്‍ സ്റ്റോറികളും അര്‍ഥവിചാരം ( പി.ആര്‍. പരമേശ്വരന്‍ ), പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ് കോര്‍ണര്‍ ( രാജേഷ് പി.വി. കരിപ്പാല്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നീ സ്ഥിരം പംക്തികളും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!