മൂന്നാംവഴി സഹകരണ മാസികയുടെ 75 -ാം ലക്കം പുറത്തിറങ്ങി

moonamvazhi

പ്രമുഖ സഹകാരി സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ കോഴിക്കോട്ടുനിന്നു പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണ മാസികയുടെ 75 -ാം ലക്കം ( 2024 ജനുവരി ലക്കം ) ഇറങ്ങി. വാര്‍ഷികപ്പതിപ്പാണ് ഈ ലക്കം.

കണ്‍സ്ട്രക്ഷന്‍ രംഗത്തെ പ്രമുഖ സഹകരണസ്ഥാപനമായ ലാഡര്‍ ( കേരള ലാന്റ് റിഫോംസ് ആന്റ് ഡവലപ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ) സഹകരണവും ടൂറിസവും എന്ന വിഷയത്തില്‍ സഹകാരികള്‍ക്കായി നടത്തിയ സെമിനാറാണ് ഈ ലക്കത്തിലെ പ്രധാന വിഷയം. ലാഡര്‍ വയനാട്ടിലെ ബത്തേരിയില്‍ പണിത സഹകരണമേഖലയിലെ ആദ്യത്തെ പഞ്ചനക്ഷത്ര ഹോട്ടലായ സപ്ത റിസോര്‍ട്ട് ആന്റ് സ്പായിലായിരുന്നു സെമിനാര്‍. 15 ദിവസത്തെ സെമിനാറില്‍ കേരളത്തിലെ 920 സഹകരണസംഘങ്ങളില്‍നിന്നുള്ള 2760 സഹകാരികള്‍ പങ്കെടുത്തു. സഹകരണ, ടൂറിസം മേഖലകളിലെ വിദഗ്ധര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. ഡോ. പി. സരിന്‍ ( സഹകരണത്തിനുള്ളിലെ സഹകരണം അനിവാര്യം ), ലാഡര്‍ ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍ ( ടൂറിസം: സഹകരണത്തിന്റെ ഭാവിലോകം ) എന്നിവരുടെ ലേഖനങ്ങളും വിദഗ്ധരുടെ പ്രബന്ധങ്ങളും ഈ ലക്കത്തില്‍ വായിക്കാം. 1960 ല്‍ ആലുവയിലെ കീഴ്മാട്ട് എട്ടര ഏക്കറില്‍ സ്ഥാപിച്ച രാജ്യത്തെ ആദ്യത്തെ സഹകരണ സ്റ്റുഡിയോയായ അജന്തയുടെ ചരിത്രവും ( വി.എന്‍. പ്രസന്നന്‍ ) ഈ ലക്കത്തിലുണ്ട്.

സഹകരണത്തിനു വേണ്ടതു കാര്‍ഷികനയം ( കവര്‍ സ്റ്റോറി – കിരണ്‍ വാസു ), നിര്‍മാണം- ഇ.പി. പൗലോസ്, സാക്ഷാത്കാരം- പി.ആര്‍. കുറുപ്പ് ( സഭാരേഖകള്‍- കിരണ്‍ വാസു ), ബാങ്ക് എന്ന വാക്കല്ല ജനവിശ്വാസമാണു പ്രധാനം ( ബി.പി. പിള്ള ), സഹകരണസംഘത്തിലെ അംഗത്വം ഒരാളുടെ അവകാശം ( പോള്‍ ലെസ്‌ലി. സി ) എന്നീ ലേഖനങ്ങളും കൊടുവള്ളി പട്ടികജാതി സഹകരണസംഘം ( യു.പി. അബ്ദുള്‍ മജീദ് ), കോലിയക്കോട് ഉപഭോക്തൃ സഹകരണസംഘം ( കെ.എസ്. വിപിനചന്ദ്രന്‍ ), കാക്കൂര്‍ സഹകരണ ബാങ്ക് ( കൃഷ്ണ ജി.എന്‍ ) എന്നീ ഫീച്ചറുകളും കരിയര്‍ ഗൈഡന്‍സ് പംക്തിയും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ മനോഹരമായ അച്ചടി. വില: 50 രൂപ.

Leave a Reply

Your email address will not be published.