മൂന്നാംവഴി മാര്‍ച്ച് ലക്കം വിപണിയില്‍

Deepthi Vipin lal

ഡിജിറ്റല്‍കാലത്തെ സഹകരണ ബാങ്കിങ്ങിന്റെ ഭാവി അപകടത്തിലാണെന്നു സൂചിപ്പിച്ചുകൊണ്ടുള്ള കവര്‍ സ്റ്റോറിയുമായി കോഴിക്കോട്ടു നിന്നുള്ള മൂന്നാംവഴി സഹകരണ മാസികയുടെ ( എഡിറ്റര്‍ സി.എന്‍. വിജയകൃഷ്ണന്‍ ) 53 -ാം ലക്കം ( മാര്‍ച്ച് ലക്കം ) നാളെ വിപണിയില്‍. ഇന്ത്യയിലാകെ ഒറ്റച്ചരടില്‍ കോര്‍ത്ത തപാല്‍ ബാങ്കുകള്‍ ഭാവിയില്‍ സഹകരണ ബാങ്കുകളുടെ സാധ്യതയെ പരിമിതപ്പെടുത്തിയേക്കാമെന്നും സാങ്കേതികതയിലും പ്രവര്‍ത്തനരീതിയിലും മാറ്റം കൊണ്ടുവന്നാലേ സഹകരണ ബാങ്കിങ് മേഖലയുടെ ഭാവി ഭദ്രമാക്കാനാവൂ എന്നുമാണു കിരണ്‍ വാസു കവര്‍ സ്റ്റോറിയില്‍ പറയുന്നത്.

സഹകരണ വായ്പാ സംഘങ്ങളുടെ കരുതല്‍ച്ചെലവും ലാഭക്ഷമതയും ( ബി.പി. പിള്ള ), മഹത്തുക്കളുടെ നാവില്‍ നിന്നുതിരുന്നൂ സഹകരണ മന്ത്രങ്ങള്‍, പുത്തനുണര്‍വില്‍ മെക്‌സിക്കന്‍ സഹകരണ പ്രസ്ഥാനം  ( രണ്ടും വി.എന്‍. പ്രസന്നന്‍ ), സഹകരണ മേഖല ശക്തമാക്കാന്‍ ഒരു പൊടിക്കൈ ( ജോസഫ് എം.പി ) എന്നീ ലേഖനങ്ങളും ഊരാളുങ്കല്‍ സൊസൈറ്റിയുടെ തുടക്കവും നിലയ്ക്കാത്ത പ്രയാണവും എന്ന പുസ്തകാവലോകനവും ( ടി. സുരേഷ് ബാബു ) പുതുതലമുറയ്‌ക്കൊപ്പം ഓമശ്ശേരി സഹകരണ ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), കുത്തരി മുതല്‍ എല്‍.ഇ.ഡി. ബള്‍ബ് വരെ, സമരഭൂമിയിലെ സ്‌നേഹജ്വാലയായ് മോറാഴ – കല്യാശ്ശേരി ബാങ്ക് ( രണ്ടും അനില്‍ വള്ളിക്കാട് ), യുവതികളെ സഹായ സംഘങ്ങളിലേക്കു സ്വാഗതം ചെയ്ത് കുടുംബശ്രീ ( ദീപ്തി വിപിന്‍ലാല്‍ ), പ്രവാസികളുടെ കൂട്ടായ്മയില്‍ മത്സ്യഫാമും ഫാംടൂറിസവും, കൂടുതല്‍ ഉയരങ്ങള്‍ തേടി പെര്‍ഫെക്ട് എന്നീ ഫീച്ചറുകളും സ്ഥിരം പംക്തികളായ പൈതൃകം ( ടി. സുരേഷ് ബാബു ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്റ്‌സ കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ) എന്നിവയും ഈ ലക്കത്തില്‍ വായിക്കാം.

100 പേജ്. ആര്‍ട്ട് പേപ്പറില്‍ അച്ചടി.

Leave a Reply

Your email address will not be published. Required fields are marked *

Latest News