മൂന്നാംവഴി നാലാം വര്‍ഷത്തിലേക്ക്

Deepthi Vipin lal

പ്രമുഖ സഹകാരിയും എം.വി.ആര്‍. കാന്‍സര്‍ സെന്റര്‍, ലാഡര്‍ എന്നിവയുടെ ചെയര്‍മാനുമായ സി.എന്‍. വിജയകൃഷ്ണന്റെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിക്കുന്ന മൂന്നാംവഴി സഹകരണ മാസിക നാലാം വര്‍ഷത്തിലേക്കു കടന്നു. 37 -ാം ലക്കം ( നവംബര്‍ ) വിപണിയില്‍.

കര്‍ഷകരും കര്‍ഷക സംഘടനകളും എതിര്‍ക്കുന്ന പുതിയ കാര്‍ഷിക നിയമം ഉയര്‍ത്തുന്ന വെല്ലുവിളികള്‍ നേരിടാന്‍ സഹകരണ മേഖലയ്ക്ക് എന്തൊക്കെ ചെയ്യാനാവും എന്നതിനെക്കുറിച്ചാണ് ഡോ. എം. രാമനുണ്ണിയുടെ കവര്‍ സ്റ്റോറി അന്വേഷിക്കുന്നത് ( വിപണി സമ്പദ് വ്യവസ്ഥയ്ക്ക് സഹകരണ ബദല്‍ ). 1969 ലെ കേരള സഹകരണ നിയമത്തില്‍ ഈയിടെ കൊണ്ടുവന്ന ഭേദഗതികളെക്കുറിച്ച് വിമര്‍ശനാത്മകമായി വിലയിരുത്തുന്നതാണ് ബി.പി. പിള്ളയുടെ ലേഖനം. പ്ലാറ്റ്ഫോം സഹകരണത്തിന്റെ സാധ്യത പ്രയോജനപ്പെടുത്തുന്നതിനെക്കുറിച്ചെഴുതുന്നു ( സഹകരണ സംരംഭങ്ങളിലൂടെ ബദല്‍ സാധ്യത തേടുമ്പോള്‍ ) സാമ്പത്തിക വിദഗ്ധയായ ഡോ. എം.ജി. മല്ലിക.

കാര്‍ഷികോത്തേജന പദ്ധതിയുമായി തിരുവമ്പാടി ബാങ്ക് ( യു.പി. അബ്ദുള്‍ മജീദ് ), ക്ഷീരസംഘങ്ങള്‍ പച്ചക്കറിയും വില്‍ക്കുന്നു ( അഞ്ജു വി.ആര്‍ ), സഹകരണ ബ്രാന്‍ഡ് ഇനി അരിയിലും , അന്തരിച്ച പ്രമുഖ സഹകാരി എം. ഭാസ്‌കരനെക്കുറിച്ചുള്ള ഓര്‍മ ( കൂടെ നടന്ന് നയിച്ച ഒരാള്‍ ), 17,000 പേര്‍ക്ക് പുതുതായി തൊഴിലൊരുക്കുന്ന സഹകരണ മേഖല, കേരള ബാങ്കിന് കേഡറായി, ക്ഷീര സംഘങ്ങള്‍ക്ക് പുനര്‍ജനി, മത്സ്യക്കൃഷിയില്‍ സനിലിന് മിന്നുംവിജയം ( അനില്‍ വള്ളിക്കാട് ), നികുതിപ്രേതത്തെ അടക്കാന്‍ സഹകാര്‍ ഭാരതി, കോര്‍ക്ക് സര്‍ക്കാര്‍ നിയന്ത്രണത്തില്‍ ( ഇസ്ലാമിക വിപ്ലവത്തിനു ശേഷമുള്ള ഇറാനിലെ സഹകരണ മേഖലയെക്കുറിച്ച് – വി.എന്‍. പ്രസന്നന്‍ ) എന്നീ ലേഖനങ്ങളും ഫീച്ചറുകളും ഈ ലക്കത്തിലെ മറ്റു പ്രത്യേകതകളാണ്. കൂടാതെ, അര്‍ഥവിചാരം ( സിദ്ധാര്‍ഥന്‍ ), നമുക്കു ചുറ്റും ( മിര്‍ ഗാലിബ് ), കരിയര്‍ ഗൈഡന്‍സ് ( ഡോ. ടി.പി. സേതുമാധവന്‍ ), സ്റ്റൂഡന്‍സ് കോര്‍ണര്‍ ( ടി.ടി. ഹരികുമാര്‍ ), മത്സരത്തിലെ ഇംഗ്ലീഷ് ( ചൂര്യയി ചന്ദ്രന്‍ ), വാര്‍ത്തകള്‍ വിശേഷങ്ങള്‍ എന്നീ സ്ഥിരം പംക്തികളും.

ആകെ 100 പേജ്. മുഴുവനും ആര്‍ട്ട് പേപ്പര്‍.

 

Leave a Reply

Your email address will not be published. Required fields are marked *

Latest News