മുളക്കുളം പഞ്ചായത്ത്‌ സഹകരണ ബാങ്കിൽ നിക്ഷേപ സമാഹരണം തുടങ്ങി

moonamvazhi

കോട്ടയം മുളക്കുളം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്കിൽ നാൽപ്പത്തിനാലാമത് നിക്ഷേപ സമാഹരണം തുടങ്ങി. വൈക്കം താലൂക്ക് തല ഉദ്ഘാടനവും ബാങ്കിന്റെ ക്ലാസ്സിഫിക്കേഷൻ ഉയർത്തൽ പ്രഖ്യാപനവും പെരുവയിൽ ചേർന്ന പൊതു സമ്മേളത്തിൽ വെച്ച് നടത്തി.

പൊതുസമ്മേളനം കടുത്തുരുത്തി ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ പി.വി. സുനിൽ ഉദ്ഘാടനം ചെയ്തു. ബാങ്ക് പ്രസിഡന്റ്‌ ബാബു ജോൺ അധ്യക്ഷനായി.കോട്ടയം ഓഡിറ്റ് ജോയിന്റ് ഡയറക്ടർ ജയമ്മ പോൾ ബാങ്ക് ക്ലാസ്സ്‌ വൺ ആയി ഉയർത്തികൊണ്ടുള്ള വകുപ്പ് തല പ്രഖ്യാപനം നടത്തി. നാൽപ്പത്തി നാലാമത് സഹകരണ നിക്ഷേപ സമാഹാരണത്തിന്റെ വൈക്കം താലൂക് തല ഉദ്ഘാടനം പി.കെ. കുര്യാക്കോസിൽ നിന്ന് നിക്ഷേപം സ്വീകരിച്ച് കൊണ്ട് വൈക്കം അസി. രജിസ്ട്രാർ സി.കെ. ബിന്ദു നിർവഹിച്ചു.

ബാങ്ക് അംഗങ്ങൾക്കുള്ള ഡിവിഡന്റ് വിതരണം പഞ്ചായത്ത്‌ പ്രസിഡന്റ്‌ ടി കെ വാസുദേവൻ നായരും കർഷകർക്കുള്ള ധനസഹായ വിതരണം മുൻ ബാങ്ക് പ്രസിഡന്റ്‌ കെ യു വർഗീസും നിർവഹിച്ചു.

ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗങ്ങളായ, കൈലാസ് നാഥ്, സുബിൻ മാത്യു, ഡിപ്പാർട്മെന്റ് ഉദ്യോഗസ്ഥരായ സജിൽ കുര്യാക്കോസ്, എസ് ശ്രീലേഖ , ബാങ്ക് ഭരണസമിതി അംഗങ്ങളായ എം ആർ മണി, കെ എം പത്രോസ് എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.