മുന്‍കാല സീനിയോറിറ്റിയോടെ മെയ് 31 വരെ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാം

Deepthi Vipin lal

2000 ജനുവരി ഒന്നു മുതല്‍ 2021 ആഗസ്റ്റ് 31 വരെയുള്ള കാലത്തു വിവിധ കാരണങ്ങളാല്‍ എംപ്ലോയ്മെന്റ് രജിസ്ട്രേഷന്‍ പുതുക്കാനാവാതെ സീനിയോറിറ്റി നഷ്ടപ്പെട്ട ഉദ്യോഗാര്‍ഥികള്‍ക്കു മുന്‍കാല സീനിയോറിറ്റിയോടെ 2022 മെയ് 31 വരെ രജിസ്ട്രേഷന്‍ പുതുക്കാം.

സര്‍ക്കാറിന്റെ ഒന്നാം വാര്‍ഷിക പരിപാടിയോടനുബന്ധിച്ച ‘എന്റെ കേരളം’ പ്രദര്‍ശന വിപണന മേളയില്‍ എംപ്ലോയ്‌മെന്റ് വകുപ്പിന്റെ സേവനം ജനങ്ങള്‍ക്ക് നേരിട്ട് ലഭ്യമാക്കുന്നതിനായി രജിസ്‌ട്രേഷന്‍ പുതുക്കാനുളള സമയപരിധി ഒരു മാസത്തേക്ക് കൂടി നീട്ടി കിട്ടണമെന്ന എംപ്ലോയ്‌മെന്റ് ഡയറക്ടറുടെ അഭ്യര്‍ത്ഥനയെ തുടര്‍ന്നാണ് സമയ പരിധി നീട്ടിയത്.

Leave a Reply

Your email address will not be published.