മുക്കം സര്‍വീസ് ബാങ്ക് ഭരണസമിതിക്കനുകൂലമായി ഹൈക്കോടതി വിധി

Deepthi Vipin lal

കോഴിക്കോട് മുക്കം സര്‍വീസ് സഹകരണ ബാങ്ക് ഭരണസമിതിക്കു അനുകൂലമായി ഹൈക്കോടതി വിധി. ഡിസംബര്‍ ആറിനു ഭരണ സമിതി ചുമതലയേറ്റെടുക്കണമെന്നു ജസ്റ്റിസ് സതീഷ് നൈനാന്‍ ഉത്തരവിട്ടു.

പി.ടി. ബാലന്‍ ( യു.ഡി.എഫ് ) പ്രസിഡന്റായുള്ള സമിതിയാണു മുക്കം ബാങ്ക് ഭരിക്കുന്നത്. ഇവരുടെ തിരഞ്ഞെടുപ്പ് സഹകരണ ട്രിബ്യൂണല്‍ ശരിവെച്ചെങ്കിലും ഇതിനെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്യപ്പെട്ടു. ഭരണസമിതിയംഗങ്ങളായി ചുമതലയേല്‍ക്കാന്‍ ഇവര്‍ക്കു വിലക്കൊന്നുമുണ്ടായിരുന്നില്ലെങ്കിലും കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) ബാങ്കില്‍ അഡ്മിനിസ്‌ട്രേറ്റീവ് കമ്മറ്റിയെ നിയമിച്ചു. ഇതിനെതിരെയാണു ഭരണസമിതിയംഗങ്ങളായ ഹര്‍ജിക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്.

ഹര്‍ജിക്കാര്‍ കോഴിക്കോട് സഹകരണ സംഘം ജോ. രജിസ്ട്രാര്‍ ( ജനറല്‍ ) മുമ്പാകെ ഡിസംബര്‍ ആറിനു തിങ്കളാഴ്ച രാവിലെ 11 മണിക്കു ഹാജരായി ചുമതലയേറ്റെടുക്കണമെന്നാണു ഹൈക്കോടതി ഉത്തരവില്‍ പറയുന്നത്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!