മിൽമ ക്ഷീര സംഘങ്ങൾക്ക് ഡിവിഡന്റും ബോണസും നൽകി. കർഷകർക്ക് വർഷംമുഴുവൻ ഇൻസെന്റീവ് ലഭിക്കുന്നതിനുള്ള നടപടിയെടുക്കുമെന്ന് മന്ത്രി.

adminmoonam

മിൽമ എറണാകുളം യൂണിയൻ ക്ഷീര സംഘങ്ങൾക്ക് ബോണസും ഡിവിഡന്റും നൽകി.ക്ഷീരകർഷകർക്ക് വർഷം മുഴുവനും ഇൻസെന്റീവ് ലഭ്യമാക്കുന്നതിനുള്ള നിർദ്ദേശം അടുത്ത വർഷത്തെ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് നടപടികൾ എടുക്കുമെന്ന് മന്ത്രി എ.സി. മൊയ്തീൻ പറഞ്ഞു. മിൽമ എറണാകുളം മേഖലാ യൂണിയൻ ക്ഷീരസംഘങ്ങൾക്കു നൽകുന്ന ബോണസും ഡിവിഡന്റും വിതരണം ചെയ്യുന്ന ചടങ്ങ് തൃശ്ശൂരിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി സംസ്ഥാനം മുഴുവൻ വ്യാപിപ്പിക്കാൻ ആലോചിക്കുന്നതായി മന്ത്രി അറിയിച്ചു. മന്ത്രി വി. എഎസ് .സുനിൽകുമാർ അധ്യക്ഷത വഹിച്ചു. മിൽമ ചെയർമാൻ പി.എ. ബാലൻ മാസ്റ്റർ, മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്ത്, തൃശ്ശൂർ കോർപ്പറേഷൻ കൗൺസിലർ എം.എസ്. സമ്പൂർണ്ണ, ശാലിനി ഗോപിനാഥ്, എം.ടി.ജയൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!