മിൽമ എറണാകുളം മേഖലാ ചെയർമാന് ക്ഷീരവികസന വകുപ്പ് മന്ത്രിയുടെ പുരസ്കാരം

Deepthi Vipin lal

കോവിഡ്-19  രാജ്യമെമ്പാടും ക്ഷീര മേഖലയെ  പ്രതിസന്ധിയിലാക്കിയപ്പോൾ കൃത്യമായ ആസൂത്രണ-മാനേജ്മന്റ് വൈദഗ്ദ്ധ്യത്തിലൂടെ പാൽ സംഭരണ-സംസ്കരണ-വിപണന പ്രക്രിയയെ തെല്ലും ബാധിക്കാത്ത തരത്തിൽ കൈകാര്യം ചെയ്തിന് മിൽമയുടെ എറണാകുളം മേഖലാ യൂണിയൻ ചെയർമാൻ ജോൺ തെരുവത്തിന്   ക്ഷീരവികസന വകുപ്പ് മന്ത്രി അഡ്വ. കെ. രാജു  പ്രത്യേക പുരസ്കാരം നൽകി.

ക്ഷീര കർഷകർക്കും ഉപഭോക്താക്കൾക്കും ആശ്വാസമായി സംസ്ഥാനത്തിന് മാതൃകയാകുന്ന തരത്തിൽ മിൽമയുടെ എറണാകുളം മേഖലയെ ആർജവത്തോടെ നയിച്ചതിനും  ലോക്ക്ഡൗൺ സമയത്ത് കർഷകർ ഉൽപാദിപ്പിച്ച   മുഴുവൻ പാലും സംഭരിച്ചും കൊച്ചി മെട്രോ നഗരമുൾപ്പെടുന്ന മേഖലായുണിയൻ പ്രദേശങ്ങളിൽ മുഴുവൻ സമയം പാൽ ലഭ്യത ഉറപ്പാക്കുകയും ചെയ്തു.

ജോണിന്റെ നേതൃത്വത്തിൽ മേഖലാ യൂണിയൻ നടത്തിയ അതിജീവന പോരാട്ടത്തിൽ മേഖലായൂണിയനോടൊപ്പം സജീവമായി നിലകൊണ്ട ക്ഷീര കർഷകർ,  സംഘം ജീവനക്കാർ,  യൂണിയൻ ജീവനക്കാർ,  വിവിധ മേഖലകളിൽ പ്രവർത്തിച്ച മറ്റ് തൊഴിലാളികളോടും സംസ്ഥാന സർക്കാരിന്റെപേരിൽ അനുമോദനം അറിയിക്കുന്നതായി മന്ത്രി ജോൺ തെരുവത്തിനു നൽകിയ അനുമോദന കത്തിൽ പ്രസ്താവിച്ചു.

ഏപ്രിൽ 27ന്   തിരുവനന്തപുരത്ത് കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടന്ന ലളിതമായ ചടങ്ങിൽ ചെയർമാൻ  ജോൺ തെരുവത്ത് മന്ത്രിയിൽനിന്ന് പുരസ്കാരം ഏറ്റുവാങ്ങി.

 

Leave a Reply

Your email address will not be published.

Latest News
error: Content is protected !!