മില്‍മ എറണാകുളം മേഖലാ യൂണിയന്‍ വാര്‍ഷിക പൊതുയോഗം നടത്തി

[mbzauthor]

മില്‍മയുടെ എറണാകുളം മേഖല സഹകരണ ക്ഷീരോത്പാദക യൂണിയന്റെ മുപ്പത്തിയഞ്ചാമത് വാര്‍ഷിക പൊതുയോഗം മൂവാറ്റുപുഴ മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ നടത്തി. ചെയര്‍മാന്‍ ജോണ്‍ തെരുവത്ത് അധ്യക്ഷത വഹിച്ചു.

മികച്ച ക്ഷീര സംഘങ്ങള്‍, ബി.എം.സി. യൂണിറ്റുകള്‍, മികച്ച കര്‍ഷകര്‍, മികച്ച ഡീലര്‍മാര്‍ എന്നിവര്‍ക്കുള്ള അവാര്‍ഡുകള്‍ യോഗത്തില്‍ വിതരണം ചെയ്തു. ക്ഷീര സംഘം പ്രസിഡണ്ടുമാരായി 25 വര്‍ഷം പൂര്‍ത്തിയാക്കിയവരെയും ദേശീയ ക്ഷീര വികസന കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ 2020-21 വര്‍ഷത്തെ ‘കോര്‍പ്പറേറ്റിവ് എക്‌സല്ലന്‍സ് അവാര്‍ഡ് ‘ കരസ്ഥമാക്കിയ കോട്ടയം ജില്ലയിലെ ചക്കാംപുഴ ക്ഷീര സംഘത്തെയും,’ ദേശീയ ഗോപാല്‍ രത്‌ന ‘ അവാര്‍ഡ് നേടിയ കുര്യനാട് സംഘാംഗമായ രശ്മി സണ്ണി എടത്തനാലിനേയും ആദരിച്ചു. ഔഷധി, അമൃത മെഡിക്കല്‍ കോളേജ്, എഫ്.എ.സി.ടി., ഗുരുവായൂര്‍ ദേവസ്വം, വിനായക കാറ്ററേഴ്‌സ് എന്നീ സ്ഥാപനങ്ങള്‍ക്കുളള അവാര്‍ഡുകളും വിതരണം ചെയ്തു.


മേഖലാ യൂണിയന്‍ മുന്‍ ചെയര്‍മാന്‍ എം.ടി.ജയന്‍, ഭരണസമിതി അംഗങ്ങളായ സോണി ഈറ്റക്കന്‍, ജോണി ജോസഫ്, ജോമോന്‍ ജോസഫ്, ഭാസ്‌കരന്‍ ആദംകാവില്‍, ലിസ്സി സേവ്യര്‍, കെ. കെ. ജോണ്‍സന്‍, എ. വി. ജോയ്, ടി. ആര്‍. ഗോപാലകൃഷ്ണന്‍ നായര്‍, പോള്‍ മാത്യു, പി. എസ്. നജീബ്, ലൈസാമ്മ ജോര്‍ജ്, താരാ ഉണ്ണികൃഷ്ണന്‍, ക്ഷീരവികസന വകുപ്പ് നോമിനിയായ ശാലിനി ഗോപിനാഥ്, കെസിഎംഎംഫ് നോമിനി രാജീവ് സക്കറിയ, എം. ഡി. വില്‍സണ്‍ ജെ പുറവക്കാട്ട് എന്നിവര്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.