മില്‍മയില്‍ ഒഴിവുകള്‍; മാര്‍ച്ച് 25 വരെ അപേക്ഷിക്കാം

Deepthi Vipin lal

മില്‍മയുടെ മലബാര്‍ മേഖലയിലെ ഘടകമായ കോഴിക്കോട് പെരിങ്ങളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മലബാര്‍ റീജണല്‍ കോ-ഓപ്പറേറ്റീവ് മില്‍ക്ക് പ്രൊഡ്യൂസേഴ്‌സ് യൂണിയന്‍ ലിമിറ്റഡ് വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

ജൂനിയര്‍ അസിസ്റ്റന്റ് – 29, ടെക്‌നീഷന്‍ ഗ്രേഡ് രണ്ട് (ഇലക്ട്രീഷ്യന്‍) – 06, ടെക്‌നീഷന്‍ ഗ്രേഡ് രണ്ട് (ഇലക്ട്രോണിക്‌സ്) – 03, ടെക്‌നീഷ്യന്‍ ഗ്രേഡ് രണ്ട് (എംആര്‍എസി)- 06, പ്ലാന്റ് അസിസ്റ്റന്റ് ഗ്രേഡ് മൂന്ന് – 55, എന്നിങ്ങനെയാണ് ഒഴിവുകള്‍. എഴുത്തു പരീക്ഷയുടെയും സ്‌കില്‍ ടെസ്റ്റിന്റെയും അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. മില്‍മയുടെ www.milma.com എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 25.

Leave a Reply

Your email address will not be published.