മാര്‍ച്ച് 27 ഞായറാഴ്ച ട്രഷറികള്‍ പ്രവര്‍ത്തിക്കും

Deepthi Vipin lal
മാര്‍ച്ച് 28, 29 തീയതികളില്‍ ദേശീയ പണിമുടക്ക് നടക്കുന്നതിനാല്‍ 27 ഞായറാഴ്ച കേരളത്തിലെ ട്രഷറികള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശിച്ചു. സാമ്പത്തിക വര്‍ഷാവസാനം തുടര്‍ച്ചയായി മൂന്നു ദിവസങ്ങളില്‍ ട്രഷറികളില്‍ സാമ്പത്തിക ഇടപാട് തടസ്സപ്പെടാതിരിക്കാനാണ് ഈ നടപടി.

മാര്‍ച്ച് 27 ന് ക്രമപ്രകാരമുള്ള പെന്‍ഡിങ് ബില്ലുകളും ചെക്കുകളും പാസാക്കി നല്‍കണമെന്നു ട്രഷറി ഡയരക്ടര്‍ എല്ലാ ട്രഷറി ഓഫീസര്‍മാരോടും ആവശ്യപ്പെട്ടു. പുതുതായി സമര്‍പ്പിക്കപ്പെടുന്ന ബില്ലുകളും ചെക്കുകളും സ്വീകരിച്ചു പാസാക്കാം. എന്നാല്‍, മറ്റു സാമ്പത്തിക ഇടപാടുകള്‍ അന്നു നടത്തേണ്ടതില്ല- ട്രഷറി ഡയരക്ടര്‍ നിര്‍ദേശിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!