മള്‍ട്ടി പര്‍പ്പസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനം തുടങ്ങി

moonamvazhi

മുനിസിപ്പല്‍ സ്‌കില്‍ ഡെവലപ്‌മെന്റ് മള്‍ട്ടി പര്‍പ്പസ് ഇന്‍ഡസ്ട്രിയല്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ലിമിറ്റഡിന്റെ ഓഫീസ് ആന്‍സലന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു.

മരപ്പണി, കെട്ടിട നിര്‍മാണം, പെയിന്റിങ്, പ്ലംബിങ്, ഇലക്ട്രീഷ്യന്‍, കല്‍പ്പണി, കാറ്ററിങ്, ഡ്രൈവിങ്, തെങ്ങുകയറ്റം ഉള്‍പ്പെടെയുള്ള കാര്‍ഷിക അധിഷ്ഠിത ജോലികള്‍ തുടങ്ങി സ്‌കില്‍ഡ്, അണ്‍ സ്‌കില്‍ഡ് മേഖലയില്‍ ബന്ധപ്പെട്ട എല്ലാ ജോലികളുടെയും പൊതുസേവന കേന്ദ്രവും അംഗങ്ങള്‍ നിര്‍മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വിപണനത്തിനും സംഘം പ്രയോജനപ്പെടുത്തും.

സിപിഐ എം നെയ്യാറ്റിന്‍കര ഏരിയ സെക്രട്ടറി ടി ശ്രീകുമാര്‍, നഗരസഭാധ്യക്ഷന്‍ പി കെ രാജ് മോഹനന്‍, കെ കെ ഷിബു, വി കേശവന്‍കുട്ടി, ആര്‍ വി വിജയബോസ്, ആര്‍ മഹേഷ്, ആര്‍ അജിത, മഞ്ചത്തല സുരേഷ്, ഡി സൗമ്യ, എസ് എസ് അനു, എസ് നവീന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News