മലപ്പുറം ജില്ലാ ബാങ്കിനെ ലയിപ്പിക്കാനുള്ള ഓർഡിനൻസിന്റെ പ്രസക്തി കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കുമെന്ന് സഹകരണ മന്ത്രി: മുസ്ലിംലീഗ് നേതാവിന്റെ വായ്പാ പ്രശ്നവും ലയിക്കാത്തതിനു പിന്നിലുണ്ടെന്നും മന്ത്രി.

adminmoonam

മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെ കേരള ബാങ്കിൽ ലയിപ്പിക്കുന്നതിനായി കൊണ്ടുവന്ന ഓർഡിനൻസിന്റെ പ്രസക്തി ഹൈക്കോടതിയെ ബോധ്യപ്പെടുത്താൻ സർക്കാരിന് സാധിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. ഓർഡിനൻസിനു ഈ മാസം 23 വരെയാണ് സ്റ്റേ അനുവദിച്ചിരിക്കുന്നത്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചയിലാണ് മന്ത്രി ഇക്കാര്യങ്ങൾ പരാമർശിച്ചത്.

മലപ്പുറം ജില്ലാ സഹകരണ ബാങ്ക് കേരള ബാങ്കിൽ ലയിക്കാത്തതിന് പിന്നിൽ പ്രമുഖ സഹകാരിയും മുസ്ലിം ലീഗ് നേതാവുമായ ഇസ്മായിൽ മൂത്തേടത്തിന്റെ വായ്പ പ്രശ്നവുമുണ്ടെന്ന് മന്ത്രി ആരോപിച്ചു. ഇവർ നടത്തിയ വായ്പാ തട്ടിപ്പ് പുറത്ത് വരുമോ എന്നുള്ള ഭയമാണ് ഇതിന് പിന്നിലെന്നും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.