മലപ്പുറം ജില്ലാ ബാങ്കിനെ ഉൾപ്പെടുത്തി കേരള ബാങ്ക് യാഥാർഥ്യമാക്കാൻ രാഷ്ട്രീയ നീക്കം.

[email protected]

കേരള ബാങ്ക് പ്രമേയത്തെ പരാജയപ്പെടുത്തിയ മലപ്പുറം ജില്ലാ ബാങ്കിനെയും ഉൾപ്പെടുത്തിക്കൊണ്ടാണ് കേരള ബാങ്ക് യാഥാർത്ഥ്യമാക്കാൻ സംസ്ഥാന സർക്കാർ ശ്രമിക്കുന്നത്. ഇതിനു രാഷ്ട്രീയ സഹകരണം ആവശ്യമാണ്. മലപ്പുറം ജില്ലാ ബാങ്ക് ഭരിക്കുന്നത് യുഡിഎഫ് ഭരണസമിതിയാണ്. കേരള ബാങ്കിൻറെ ഇപ്പോഴത്തെ സാഹചര്യവും ആവശ്യകതയും മുസ്ലിം ലീഗ് നേതാക്കളെ ബോധ്യപ്പെടുത്തി മലപ്പുറം ജില്ലാ ബാങ്കിനെയും ഉൾപ്പെടുത്തി കേരളബാങ്ക് പൂർണ രീതിയിൽ യാഥാർഥ്യമാക്കാനാണ് ശ്രമിക്കുന്നതെന്ന് സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് രാഷ്ട്രീയചർച്ചകൾ ആരംഭിച്ചതായും മന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.