മധ്യപ്രദേശിലെ സംഘങ്ങളില്‍ വനിതകള്‍ക്ക് 50 ശതമാനം സംവരണം- കോണ്‍ഗ്രസ്

moonamvazhi

മധ്യപ്രദേശില്‍ അധികാരത്തില്‍ വന്നാല്‍ സംസ്ഥാനത്തെ സഹകരണസംഘങ്ങളിലെ ഭരണസമിതികളില്‍ അമ്പതു ശതമാനം സീറ്റ് വനിതകള്‍ക്കു സംവരണം ചെയ്യുമെന്നു കോണ്‍ഗ്രസ് വാഗ്ദാനം ചെയ്തു. നവംബര്‍ 17 നു നടക്കുന്ന തിരഞ്ഞെടുപ്പിന്റെ മുന്നോടിയായി സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ കമല്‍ നാഥ് പുറത്തിറക്കിയ പ്രകടനപത്രികയിലാണ് ഈ വാഗ്ദാനം.

കോണ്‍ഗ്രസ് പുറത്തിറക്കിയ 106 പേജുള്ള പ്രകടനപത്രികയില്‍ സഹകരണമേഖലയ്ക്കും കര്‍ഷകര്‍ക്കും പ്രയോജനപ്പെടുന്ന ഒട്ടേറെ വാഗ്ദാനങ്ങളുണ്ട്. സഹകരണസംഘങ്ങള്‍ വഴി പാല്‍ വാങ്ങിയാല്‍ ലിറ്ററിനു അഞ്ചു ശതമാനം ബോണസ്, സഹകരണസംഘങ്ങള്‍ വഴി 100 ശതമാനം യൂറിയ വിതരണം എന്നിവ വാഗ്ദാനങ്ങളില്‍പ്പെടുന്നു. തങ്ങള്‍ അധികാരത്തിലെത്തിയാല്‍ കര്‍ഷകരുടെ രണ്ടു ലക്ഷം രൂപവരെയുള്ള കടങ്ങള്‍ എഴുതിത്തള്ളുമെന്നും ഗോതമ്പിനു 2600 രൂപയും നെല്ലിനു 2500 രൂപയും താങ്ങുവില നല്‍കുമെന്നും കമല്‍നാഥ് അറിയിച്ചു.

Leave a Reply

Your email address will not be published.