മത്സ്യത്തൊഴിലാളികൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ചു.

adminmoonam

സഹകരണ വകുപ്പ് കേരള സംസ്ഥാന മത്സ്യത്തൊഴിലാളി കടാശ്വാസ കമ്മീഷൻ മുഖേന മത്സ്യത്തൊഴിലാളികളുടെ കടങ്ങൾക്ക് പ്രഖ്യാപിച്ച മൊറട്ടോറിയം ഒരു വർഷത്തേക്ക് കൂടി ദീർഘിപ്പിച്ച് ഉത്തരവായി. സഹകരണ സംഘങ്ങളിൽ നിന്നും/ ബാങ്കുകളിൽനിന്നും31.12.2008 വരെ മത്സ്യബന്ധന ഉപകരണങ്ങൾ വാങ്ങൽ, ഭവനനിർമ്മാണം, കുട്ടികളുടെ വിദ്യാഭ്യാസം, ചികിത്സ, പെൺമക്കളുടെ വിവാഹം എന്നീ ആവശ്യങ്ങൾക്ക് മത്സ്യത്തൊഴിലാളികൾ എടുത്തിട്ടുള്ള വായ്പകളിൽ മേൽ തുടങ്ങിവച്ചതോ തുടർന്നുവരുന്നതോ ആയ ജപ്തി നടപടികൾ ഉൾപ്പെടെയുള്ള റിക്കവറി നടപടികൾക്ക് 31.12.2020 വരെ മൊറട്ടോറിയം അനുവദിച്ച് സഹകരണ സംഘം രജിസ്ട്രാർ ഉത്തരവിട്ടു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!