ഭൗമ സൂചികാ പദവി ലഭിച്ച ഉല്‍പ്പന്നങ്ങളുടെയും സുഗന്ധവ്യജ്ഞനങ്ങളുടെയും പ്രദര്‍ശനം നടത്തി

Deepthi Vipin lal

കേന്ദ്രഗിരിവര്‍ഗ്ഗ ക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ട്രൈബല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഡവലപ്പ്‌മെന്റ് ഫെഡറേഷന്‍ ഓഫ് ഇന്ത്യാ ലിമിറ്റഡ് (ട്രൈഫെഡ്) നേതൃത്വത്തില്‍ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഓഫ് അഡ്മിനിസ്‌ട്രേഷന്റെ സഹകരണത്തോടെ ഭൗമ സൂചികാ പദവി (Gl) ലഭിച്ച ഉല്‍പ്പന്നങ്ങള്‍, സുഗന്ധവ്യജ്ഞനങ്ങള്‍ എന്നിവയുടെ പ്രദര്‍ശനം നടത്തി.

ജി.ഐ. മഹോത്സവ് എന്ന പേരില്‍ മാര്‍ച്ച് നാല്, അഞ്ച് തീയതികളില്‍ ഉത്തരാഖണ്ഡിലെ മസൂറിയില്‍ വെച്ചാണ് പ്രദര്‍ശനം നടത്തിയത്. എന്‍.എം.ഡി.സി. വിപണനം ചെയ്തു വരുന്നതും ഭൗമ സൂചികാ പദവി ലഭിച്ചിട്ടുളളതുമായ മലബാര്‍ പെപ്പര്‍ ഇനത്തില്‍പ്പെട്ട വയനാടന്‍ കുരുമുളകാണ് സ്‌പൈസസ് ബോര്‍ഡിന് വേണ്ടിയുള്ള പ്രദര്‍ശന സ്റ്റാളില്‍ എന്‍.എം.ഡി.സി. ഒരുക്കിയത്. എന്‍. എം. ഡി .സി .ബിസിനസ്സ് ഡവലപ്പ്‌മെന്റ് ഓഫീസര്‍ റിനീഷ് മുത്തു. സ്‌പൈസസ് ബോര്‍ഡ് മാര്‍ക്കറ്റിങ് ഡപ്യൂട്ടി ഡയറക്ടര്‍ നിധിന്‍ ജോയി എന്നിവര്‍ നേതൃത്യം നല്‍കി. കേന്ദ്ര ഗിരിവര്‍ഗ്ഗ ക്ഷേമ വകുപ്പ് മന്ത്രി അര്‍ജുന്‍ മുണ്ട സ്റ്റാള്‍ സന്ദര്‍ശിച്ചു.

Leave a Reply

Your email address will not be published.