ബി.ആർ.ആക്ട് ഓർഡിനൻസ് പിൻവലിക്കണമെന്ന് ആനത്തലവട്ടം ആനന്ദൻ: എംപ്ലോയീസ് യൂണിയൻ അയ്യായിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധിച്ചു.

adminmoonam

കേന്ദ്ര സർക്കാർ പുതുതായി കൊണ്ടുവന്ന ബി.ആർ ആക്ട് ഓർഡിനൻസ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയൻ അയ്യായിരത്തോളം കേന്ദ്രങ്ങളിൽ പ്രതിഷേധ സമരം നടത്തി.

സഹകരണ മേഖലയെ തകർക്കുന്ന ബി.ആർ ആക്ട് ഓഡിനൻസ് പിൻവലിക്കണമെന്ന് തിരുവനന്തപുരം ആർബിഐകുമുന്നിൽ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. സഹകരണമേഖലയെ കൈപ്പിടിയിലൊതുക്കാനും തകർക്കാനുമാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സഹകരണ മേഖലയിൽ സംസ്ഥാന സർക്കാരിന്റെ അധികാരങ്ങൾ കവർന്നെടുക്കുന്ന ആർബിഐ നടപടികൾ അവസാനിപ്പിക്കണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി രമേശ് മിണ്ടാത്ത പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് ആവശ്യപ്പെട്ടു. കേന്ദ്ര ഓഫീസുകൾക്ക് മുന്നിലായിരുന്നു പ്രതിഷേധ സമരം.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!