ബി.ആർ ആക്ട് ഓർഡിനൻസിനെതിരെ പരക്കെ പ്രതിഷേധം: ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 500ഓളം കേന്ദ്രങ്ങളിൽ ധർണ നടത്തി.

adminmoonam

ബി.ആർ ആക്ട് ഓർഡിനൻസിനെതിരെ പരക്കെ പ്രതിഷേധം. ഡിസ്റ്റിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ 500ഓളം കേന്ദ്രങ്ങളിൽ ധർണ നടത്തി.ബി ആർ ആക്ട് ഓഡിനൻസ് കേരളത്തിലെ സഹകരണ മേഖലയെ ഗുരുതരമായി ബാധിക്കുമെന്ന് കേരള ഡിസ്ട്രിക് കോ-ഓപ്പറേറ്റീവ് ബാങ്ക് എംപ്ലോയീസ് ഫെഡറേഷൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അധികാരം കവർന്നെടുക്കുന്ന നടപടിയാണിത്.

വിവിധ ജില്ലാ കേന്ദ്രങ്ങളിൽ സിപിഎം, ബെഫി നേതാക്കൾ സമരം ഉദ്ഘാടനം ചെയ്തു.ആലപ്പുഴയിൽ സിപിഎം സെക്രട്ടറിയേറ്റംഗം സത്യപാലനും കോട്ടയത്ത് കെ.കെ.ആർ മേനോനും കൊല്ലത്ത് മുൻ എം പി രാജേന്ദ്രനും തിരുവനന്തപുരത്ത് കെ.സി. വിക്രമനും സമരം ഉദ്ഘാടനം ചെയ്തു. കാസർകോട് ടി.കെ. രാജൻ, കോഴിക്കോട് സി. രാജൻ, എറണാകുളത്ത് സി.ബി. ദേവദർശൻ, മലപ്പുറത്ത് വേലായുധൻ, പത്തനംതിട്ടയിൽ സുനിൽകുമാർ, തൃശ്ശൂരിൽ ടി. നരേന്ദ്രൻ, ഇടുക്കിയിൽ സനൽ ബാബു, പാലക്കാട് രാജേന്ദ്രൻ എന്നിവർ സമരം ഉദ്ഘാടനം ചെയ്തു. സംഘടനാ സംസ്ഥാന നേതാക്കൾ സമരങ്ങൾക്ക് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.

Latest News