ബാബുരാജിന് സ്വീകരണം

Deepthi Vipin lal

കെട്ടിടത്തിന് മുകളില്‍ നിന്ന് തലകറങ്ങി താഴേക്ക് മറിഞ്ഞുവീണ യുവാവിനെ രക്ഷിച്ച കീഴല്‍ സ്വദേശി തയ്യില്‍ മീത്തല്‍ ബാബുരാജിന് വടകര താലൂക്ക് ജനനന്മ കോ -ഓപ്പറേറ്റിവ് സൊസൈറ്റി സ്വീകരണം നല്‍കി. ഫയര്‍ സര്‍വീസ് ഓഫീസര്‍ ജഗദീഷ് വി. പി. നായര്‍ പരിപാടി ഉദ്ഘാടനം ചെയ്തു.

ഡോ. വി. പി. ഗിരീഷ് ബാബു അധ്യക്ഷത വഹിച്ചു. സംഗീത നാടക അക്കാദമി അവാര്‍ഡ് ജേതാവ് പ്രേംകുമാര്‍ വടകര മുഖ്യാതിഥിയായി. ഹരീന്ദ്രന്‍ കരിമ്പനപ്പാലം, ടി. വി. സുധീര്‍കുമാര്‍, നാരായണനഗരം കുട്ടികൃഷ്ണന്‍, ബി. കെ. ബാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!