ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020.. ശിവദാസ് ചേറ്റൂർ ലേഖനം..

adminmoonam

ബാങ്കിങ് നിയന്ത്രണ (ഭേദഗതി) ഓർഡിനൻസ് -2020 ഉം  സെമിക്കോളനും ശിവദാസ് ചേറ്റൂർ-ചാർട്ടേർഡ് അക്കൗണ്ടന്റ് -പാലക്കാട് ലേഖനം തുടരുന്നു.

11. നിയമങ്ങൾ എഴുതപ്പെടുമ്പോൾ ഉപയോഗിക്കുന്ന ചിഹ്നങ്ങളെ കോടതികൾ എങ്ങനെ വ്യാഖ്യാനിക്കണം? അതുമായി ബന്ധപ്പെട്ട ചില തത്വങ്ങളെ കുറിച്ച്,  അല്ലെങ്കിൽ ചട്ടങ്ങളെ കുറിച്ച്  ( Rules of legal interpretation) ഞാൻ ഇവിടെ പ്രതിപാദിക്കാം.

12. ഫ്രാൻസിസ് ബെന്നിയൻ പറയുന്നു:   സമീപകാല നിയമങ്ങളുടെ വ്യാഖ്യാനം ചെയ്യുമ്പോൾ പോലും കോമയുടെ പ്രാധാന്യം തള്ളിക്കളയാനാവില്ല.  അതായത് , ആധുനികകാലത്തെ നിയമങ്ങളിൽപ്പോലും അല്പവിരാമ ചിഹ്നങ്ങ (commas)ളുടെ സാന്നിധ്യമോ അഭാവമോ നിയമങ്ങളിൽ ഉപയോഗിച്ച പദങ്ങളുടെ അർത്ഥത്തിൽ  വ്യത്യാസം വരുത്തുവാൻ പര്യാപ്തമാണ്.

12. ബെന്നിയൻ തന്റെ വിഖ്യാത ഗ്രന്ഥത്തിൽ ( BENNION ON STATUTORY INTERPRETATION) കൊടുത്ത ഒരു ഉദാഹരണത്തിന്റെ സഹായത്തോടെ ഞാൻ അതിവിടെ വിശദമാക്കാം.  Bodden v Metropolitan Police Commissioner (1990) 2 QB 397 എന്ന കേസുമായി ബന്ധപ്പെട്ട രസകരമായ ഒരു ഉദാഹരണം ഞാൻ താഴെ കൊടുക്കുന്നു.

മേല്പറഞ്ഞ കേസിലെ പ്രധാന പ്രശ്നം  Contempt of Court Act 1981 ലെ താഴെ കൊടുത്ത വ്യവസ്ഥകളുടെ  വ്യാഖ്യാനമായിരുന്നു.

‘if any person…. shall wilfully interrupt the proceedings of the court, or otherwise misbehave in court, it shall be lawful……(to take him into custody)’.
ഒരു കേസിന്റെ വിചാരണക്കിടയിൽ ‘മന:പൂർവം കോടതി നടപടികൾ തടസ്സപ്പെടുത്തുകയോ മറ്റുതരത്തിൽ കോടതി മുറിക്കുള്ളിൽ  മോശമായി പെരുമാറുകയോ ചെയ്യുന്ന’ (‘who wilfully interrupts the proceedings of the court or otherwise misbehaves in court’) ഏതെങ്കിലും വ്യക്തിയെ കസ്റ്റഡിയിൽ എടുക്കാനുള്ള   മജിസ്‌ട്രേട്ടിനുള്ള അധികാരത്തെ കോടതി പരിശോധിക്കുകയായിരുന്നു. കോടതിനടപടികളെ തടസ്സപ്പെടുത്തുന്ന തരത്തിൽ കോടതിക്കകത്ത് നടക്കുകയായിരുന്ന മറ്റൊരു കേസിന്റെ വിചാരണക്കെതിരെ കോടതിയ്ക്ക് പുറത്ത് നിരത്തിൽ ഉച്ചഭാഷിണിയിലൂടെ ഒരു പ്രകടനത്തെ അഭിസംബോധന ചെയ്യുകയായിരുന്ന ഒരു വ്യക്തിയെ സംബന്ധിച്ചുള്ള കേസായിരുന്നു അത്. ‘കോടതിക്കകത്ത്’ (in court) എന്ന വാക്കുകൾ സംഭവത്തിന്റെ ആദ്യ പകുതിയുമായി മാത്രമേ ബന്ധമുള്ളൂ എന്നും  രണ്ടാം പകുതിയുമായി  ബന്ധമില്ലെന്നും കോടതി അഭിപ്രായപ്പെട്ടു. പ്രതിയെ കോടതി വെറുതെ വിട്ടു. ഇതിൽ നിന്നും കോമയുടെ പ്രാധാന്യം വായനക്കാർക്ക് ബോധ്യപ്പെട്ടിരിക്കും എന്ന് കരുതുന്നു.

14. കരട് തയ്യാറാക്കുമ്പോൾ വരാവുന്ന ചിഹ്നങ്ങളിലെ പിശകുകൾ തിരുത്തുവാൻ ജഡ്ജിമാർ ഒട്ടും മടിക്കാറില്ല. ഉദാഹരണത്തിന്,  വൈസ് ചാൻസലറായിരുന്ന Sir Robert Edgar Megarry, Allnatt London properties Ltd v Newton (1981) 2 ALL ER 290  എന്ന കേസിൽ പറയുന്നു:

“so specified” എന്ന വാക്കുകൾക്കു ശേഷം വ്യക്തത വരുത്തുന്നതിനായി ഞാൻ ശരിയല്ലാത്ത അർദ്ധവിരാമചിഹ്ന(semi-colon)ത്തിനു പകരം അല്പവിരാമചിഹ്നം (comma) മാറ്റിയിട്ടിട്ടുണ്ട്. കോടതിയുടെ ഈ പ്രവൃത്തിയിൽ നിന്നും കോമയുടേയും സെമികോളന്റേയും പ്രാധാന്യം വായനക്കാർക്ക് മനസ്സിലായിക്കാണുമല്ലോ.

15. വ്യാകരണപരമായ ഒരു മാറ്റവും വരുത്താൻ ചിഹ്നങ്ങളെ  അനുവദിച്ചുകൂടാ. അങ്ങനെയാണെങ്കിലും, ചിഹ്നങ്ങൾ ഇടാത്ത വിധികളിലെ വാക്കുകൾ വായിച്ചെടുക്കുന്നതിൽ സംശയം വരുമ്പോൾ അവ  ഉപയോഗപ്രദമാവാറുണ്ട്. വാക്കുകൾ തിരഞ്ഞെടുക്കുന്നതിലോ വാക്കുകളുടെ ക്രമത്തിലോ ശരിക്കും സംഭവിക്കാറുള്ള ചിഹ്നങ്ങളിലുള്ള സംശയത്തിനുള്ള കാരണം കണ്ടെത്തുന്നതിൽ ജഡ്ജിമാർക്കും നിരൂപകന്മാർക്കും പലപ്പോഴും സംഭവിക്കാറുള്ള തെറ്റ് ഒഴിവാക്കുന്നതിനും ഇത്  സഹായകമാണ്.

16. ഇനി ഓസ്ട്രേലിയയിലെ ഒരു കേസ് നമുക്ക് ഉദാഹരണത്തിനായി നോക്കാം. ഒരു വീടോ, കെട്ടിടമോ, ഏതെങ്കിലും ഭിത്തിയോ, വേലിയോ വിളക്കോ പോസ്‌റ്റോ(സ്തംഭമോ) ഗെയ് റ്റോ  ‘(‘Any house or building or any wall fence lamp post or gate’) വികൃതമാക്കുന്നത് ശിക്ഷാർഹമാക്കുന്ന ഒരു നിയമവുമായി   ബന്ധപ്പെട്ട ഒരു  കേസാണിത്. (Police Offences Act 1928’  section  5(10) . പ്രതി, വൈദ്യുതിക്കമ്പികൾ വഹിക്കുന്നഒരു പോസ്റ്റ് വികൃതമാക്കി. പോസ്റ്റ് എന്നത് തനിയെ അസ്തിത്വമുള്ളതാണെന്ന നിലയ്ക്ക് അയാൾ ശിക്ഷിക്കപ്പെട്ടു; ശിക്ഷിക്കപെട്ടയാൾ അപ്പീൽ കൊടുത്തു. മേൽക്കോടതി അയാളെ വെറുതെ വിട്ടു. മേൽക്കോടതി പറഞ്ഞ  കാരണങ്ങൾ ഇതാണ്:

ശൃംഖലകൾ (hyphens) ഉപയോഗിക്കുന്ന പതിവ് ഇല്ലാതിരുന്ന കാലത്ത് പാസ്സാക്കിയ നിയമം എന്ന നിലക്ക് ലാമ്പിനും പോസ്റ്റിനും ഇടയിൽ ഹൈഫൻ ഉള്ളതായി കണക്കാക്കണം എന്ന് കോടതി പറഞ്ഞു. അതിനാൽ നിയമത്തിലെ  പ്രസ്തുത വാചകം ‘ഒരു വീടോ, കെട്ടിടമോ, ഏതെങ്കിലും ഭിത്തിയോ, വേലിയോ വിളക്കുകാലോ  (ലാമ്പ്-പോസ്‌റ്റോ) ഗെയ്റ്റോ’ (‘any house or building or any wall, fence, lamp-post or gate’) എന്ന് വിവക്ഷിക്കേണ്ടതാണെന്നും വിധിയുണ്ടായി. ചിഹ്നങ്ങൾ ഒഴിവാക്കുന്നതിലെ അപകടങ്ങൾക്കു ഇത് ഒരു ഉത്തമ ദൃഷ്ടാന്തമാണ്‌.

17. ക്രോഫോർഡിന്റെ വിശ്വവിഖ്യാതമായ   “CRAWFORD on CONSTRUCTION OF STATUTES” നിന്നും ചില പ്രസക്തഭാഗങ്ങൾ ഉദ്ധരിക്കട്ടെ.

18. ചിഹ്നനം:
ഒരു നിയമരചനയിൽ ചിഹ്നനം സഹായകരമായേക്കാമെന്നത് ശരിതന്നെയാണ്; പക്ഷെ നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യങ്ങളും അവയിലെ ചിഹ്നനവും പരസ്പര വിരുദ്ധങ്ങളാവുമ്പോൾ, ചിഹ്നനം നിയമത്തിന്റെ ഭാഗമായി കണക്കാക്കപ്പെടുന്ന സാഹചര്യത്തിലാണെങ്കിൽക്കൂടി ആത്യന്തികനിയന്ത്രണം ആദ്യത്തേതിനു തന്നെ ആയിരിക്കും. മറ്റു തരത്തിൽ പറഞ്ഞാൽ, ഒരു നിയമത്തിന്റെ ലളിതമായ തലത്തിലുള്ള അർത്ഥത്തെ ചിഹ്നനത്തിനു നിയന്ത്രിക്കാനാവില്ല; അത് നിയമത്തിലെ വാക്യങ്ങൾക്കു വിധേയപ്പെട്ടിരിക്കുന്നു; അർദ്ധ വിരാമചിഹ്നത്തിന്റെ(semi-colon) സ്ഥാനത്തേക്കാൾ എന്തുകൊണ്ടും പ്രാമുഖ്യം വാക്കുകളുടെ പ്രയോഗത്തിനു തന്നെയാണ്. തീർച്ചയായും കോടതിക്ക് നിയമത്തിന്റെ ഉദ്ദേശ്യം സഫലീകരിക്കുന്നതിന് ചിഹ്നനം ചെയ്യുകയോ, നിലവിലുള്ള ചിഹ്നനത്തെ കണക്കാക്കാതിരിക്കുകയോ ചിഹ്നനത്തിൽ മാറ്റം വരുത്തുകയോ ചെയ്യാം; അതിനാൽ ”and” എന്ന വാക്കിനു പകരമായി അർദ്ധ വിരാമചിഹ്നം മാറ്റിയിടുക കൂടി കോടതി ചെയ്തു.

19. പക്ഷെ, ഒരു നിയമത്തിൽ അവ്യക്തതയുണ്ടെങ്കിൽ അതിന്റെ ചിഹ്നനം കണക്കിലെടുക്കുകയും അതിനു പ്രാധാന്യം കൊടുക്കുകയും വേണം; പ്രത്യേകിച്ചും അത്തരം ചിഹ്നനം ആ നിയമത്തിന്റെ ഉദ്ധിഷ്ടാർത്ഥത്തിന്   അനുസൃതമാണെങ്കിൽ. ആ അർത്ഥം സ്വീകാര്യമാവുന്നതിന് ഒരു പ്രധാനപ്പെട്ട അധികകാരണം കൂടിയാണത്. നിയമത്തിന്റെ മൊത്തം അവലോകനത്തിൽ  നിയമത്തിന്റെ ഉദ്ദേശ്യലക്ഷ്യം സാധ്യമാക്കുന്നതിനായി ചിഹ്നനം നിരാകരിക്കണമെന്നു വ്യക്തമാകാത്തിടത്തോളം അതിനു പ്രാമുഖ്യം കൊടുക്കേണ്ടതായിട്ടുണ്ട്.

20.  എന്നിരുന്നാലും, ഒരു നിയമത്തിനു അപ്രമാദമായ വഴികാട്ടിയായി ചിഹ്നനത്തെ കണക്കാക്കാനാവില്ലെന്നത് മേൽപ്പറഞ്ഞ കാരണങ്ങളെക്കൊണ്ടു മനസ്സിലാവുന്നതിനാൽ, നിർമ്മാണദശയിൽ നിയമത്തിൽ ശരിയായ രീതിയിൽ ചിഹ്നനം നടത്തിയിട്ടുണ്ടെന്ന് കോടതിക്ക് ഉറപ്പു വരുന്നതുവരെ ഒരുപക്ഷെ, മറ്റു പോംവഴികളെല്ലാം തന്നെ വ്യർത്ഥമാവുന്ന കേസുകളുടെ കാര്യത്തിൽ ഒരു പ്രായോഗിക സമീപനം കൈക്കൊള്ളുന്നതായിരിക്കും അഭികാമ്യം.

BR ordinance (സെക്ഷൻ 3) ന്റെ വിശകലനം തുടരും……

SIVADAS CHETTOOR: 9447137057

Leave a Reply

Your email address will not be published.

Latest News
error: Content is protected !!