ബാങ്കിംഗ് ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ഇന്നു മുതൽ ബാങ്ക് എന്ന പദം ഉപയോഗിക്കാൻ പാടില്ല: നിയമം പാക്സിനും ബാധകം.

adminmoonam

ബാങ്കിംഗ് ലൈസൻസില്ലാത്ത സഹകരണ സംഘങ്ങൾ ഇന്നു മുതൽ ബാങ്ക് എന്ന പദം ഉപയോഗിക്കാൻ പാടില്ല. നിയമം പാക്സിനും ബാധകം.ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ഓർഡിനൻസ് 2020ൽ ഇന്ത്യൻ പ്രസിഡണ്ട് ഇന്ന് ഒപ്പുവച്ചു. ഓർഡിനൻസിന് 6 മാസം കാലാവധി. ഇതിനിടയിൽ പാർലമെൻ്റ് നിയമം പാസ്സാക്കണം.

രാജ്യത്തെ പ്രാഥമിക കാർഷിക ക്രെഡിറ്റ് സൊസൈറ്റികൾ ബാങ്ക് എന്ന പദം ഇന്നുമുതൽ ഉപയോഗിക്കാൻ പാടില്ല. 2020ലെ ബാങ്കിംഗ് റെഗുലേഷൻ ഭേദഗതി ഓർഡിനൻസിൽ ഇന്ത്യൻ പ്രസിഡന്റ് ഒപ്പു വച്ചതോടെയാണ് നിയമം ഇന്നുമുതൽ പ്രാബല്യത്തിലായത്. നേരത്തേ തയ്യാറാക്കിയ ബില്ല് പാർലമെന്റിൽ പാസ്സാക്കി നിയമമാക്കാൻ സാധിക്കാത്ത സാഹചര്യത്തിലാണ് പ്രസിഡന്റ് രാംനാഥ് കോവിന്ദ് ഓർഡിനൻസിൽ ഒപ്പുവച്ചത്. ഇനി ആറുമാസത്തേക്ക് ഇതിന് നിയമ സാധുതയുണ്ട്.

രാജ്യത്തെ പാക്സ്കളും അഗ്രിക്കൾച്ചറൽ ഡെവലപ്മെന്റ്നു വേണ്ടി ദീർഘകാലത്തേക്ക് ഫിനാൻസ് നൽകുന്ന സഹകരണ സൊസൈറ്റികളും ചെക്ക് ഉപയോഗിച്ചു ഇടപാടുകൾ നടത്താൻ പാടില്ല. ഒപ്പം ബാങ്ക്, ബാങ്കിംഗ്, ബാങ്കർ എന്നീ പദങ്ങളും ഉപയോഗിക്കാൻ പാടില്ല. ഇതാണ് നിയമത്തിന്റെ വകുപ്പ് 3 ൽ വരുന്ന സുപ്രധാന ഭേദഗതി. നിലവിൽ കേരളത്തെ സംബന്ധിച്ച എല്ലാ സർവീസ് സഹകരണ ബാങ്കുകളേയും ഈ നിയമം ബാധിക്കും. ബാങ്ക് എന്ന പേര് ഉപയോഗിക്കാൻ പറ്റില്ല എന്ന് മാത്രമല്ല ചെക്ക് ഉപയോഗിച്ചുള്ള ഇടപാടുകളും സാധ്യമാകില്ല.

രാജ്യത്തെ അർബൻ ബാങ്കുകൾക്കും കൂടുതൽ നിയന്ത്രണങ്ങൾ ഭേദഗതിയിലൂടെ വന്നിട്ടുണ്ട്. എന്നാൽ ഭരണസമിതിയെ നിയന്ത്രിക്കാനോ ഭരണസമിതിയുടെ നിയന്ത്രണങ്ങൾ ഏറ്റെടുക്കാനോ റിസർവ് ബാങ്കിന് പറ്റുമോ എന്നത് നിയമ തർക്കമാണ്. അത് കോടതികൾ പരിഗണിച്ച് തീരുമാനിക്കേണ്ട കാര്യമാണ്.2003ൽ അർബൻ സഹകരണ സംഘങ്ങളെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു സർക്കുലർ ഇറങ്ങിയിരുന്നു. അന്ന് ആർബിഐയുടെ മാർഗ്ഗനിർദ്ദേശങ്ങൾ അർബൻ ബാങ്കുകൾക്ക് ബാധകമാണ് എന്നായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. റിസർവ് ബാങ്കിന്റെ ബാങ്കിംഗ് ലൈസൻസ് വേണമെന്നാണ് അന്ന് സർക്കുലറിൽ നിഷ്കർഷിച്ചിരുന്നത്. അത് ഹൈക്കോടതിയുടെ ഡിവിഷൻ ബെഞ്ചും ശരിവെച്ചു. ആ വിധി സ്വാഭാവികമായും കേരളത്തിലെ സർവീസ് സഹകരണ ബാങ്കുകൾകു കൂടി ബാധകമാകുന്ന രീതിയിലാണ് ഇപ്പോഴത്തെ ബാങ്കിംഗ് റെഗുലേഷൻ ഓർഡിനൻസ്, ഇന്നുമുതൽ നടപ്പാക്കുമ്പോൾ ഉണ്ടാകാൻ പോകുന്ന നിയമപ്രശ്നം. ഓർഡിനൻസ് പ്രാബല്യത്തിൽ വന്നതോടെ ഇത് സഹകരണ മേഖല വളരെ ഗൗരവത്തോടെ സമീപിക്കേണ്ട വിഷയമായി മാറിയിരിക്കുകയാണെന്ന് കേരള ഹൈക്കോടതിയിലെ സഹകരണ കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് ഡോക്ടർ.പ്രദീപ് പറഞ്ഞു.

Leave a Reply

Your email address will not be published.