ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതി ബിൽ ധനമന്ത്രി ലോക്സഭയിൽ അവതരിപ്പിച്ചു: ബിൽ സഹകരണ ബാങ്കുകളെ ആർബിഐ നിയന്ത്രണത്തിലാക്കും.

adminmoonam

ബാങ്കിംഗ് നിയന്ത്രണ നിയമഭേദഗതി ബിൽ കേന്ദ്രധനമന്ത്രി നിർമല സീതാരാമൻ ലോക്സഭയിൽ അവതരിപ്പിച്ചു. സഹകരണ ബാങ്കുകളുടെ പ്രവർത്തനത്തിൽ റിസർവ് ബാങ്കിന് കൂടുതൽ അധികാരം നൽകാൻ ഉദ്ദേശിച്ചുള്ളതാണ് ബിൽ. ഡീൻ കുര്യാക്കോസ് എംപി ബില്ലിന്റെ അവതരണത്തെ എതിർത്ത് നോട്ടീസ് നൽകിയെങ്കിലും ബഹളത്തിനിടെ ബിൽ അവതരിപ്പിക്കാൻ മന്ത്രിയെ സ്പീക്കർ ക്ഷണിച്ചു. നിക്ഷേപകർക്ക് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ബില്ലെന്ന് മന്ത്രി ലോക്സഭയിൽ പറഞ്ഞു. പ്രൊഫഷണൽ സ്വഭാവവും ഇതുമൂലം കൈവരുമെന്നും മന്ത്രി അവകാശപ്പെട്ടു. ബിൽ വന്നതോടെ റിസർവ് ബാങ്ക് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു വേണം ഇനി ബാങ്കുകൾ പ്രവർത്തിക്കാൻ. നൽകുന്ന വായ്പകളെ കുറിച്ച് എല്ലാമാസവും ആർബിഐക് റിപ്പോർട്ട് നൽകണം. റിസർവ് ബാങ്ക് മുൻകൂർ അനുമതി ഇല്ലാതെ പുതിയ ബ്രാഞ്ചുകൾ തുടങ്ങാനോ പ്രവർത്തന പരിധി മാറ്റം വരുത്താനോ സാധിക്കില്ല. മള്ട്ടി സ്റ്റേറ്റ് സഹകരണ ബാങ്കുകളുടെ ഭരണസമിതിയെ ആവശ്യമെന്നു കണ്ടാൽ പിരിച്ചുവിട്ട് റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബില്ല് അധികാരം നൽകുന്നുണ്ട്. ബാങ്ക് എന്ന് ഉപയോഗിക്കുന്ന സഹകരണസംഘങ്ങൾക്ക് മാത്രമാണ് ബില്ല് ബാധകമാകുക. നിലവിൽ സംസ്ഥാനത്തെ പ്രാഥമിക സഹകരണ സംഘങ്ങൾളെ ബിൽ ബാധകമാകില്ല. എന്നാൽ വരുംകാലങ്ങളിൽ സഹകരണം എന്ന കാറ്റഗറിയിൽ വരുന്ന മുഴുവൻ ബാങ്കിംഗ് പ്രവർത്തനങ്ങളെയും റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരുമെന്ന ആശങ്ക സഹകാരികൾകുണ്ട്.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!