ഫറോക്ക് സഹകരണ ബാങ്ക് സെമിനാർ നടത്തി 

moonamvazhi

അഖിലേന്ത്യ സഹകരണ വാരാഘോഷത്തിന്റെ ഭാഗമായി ഫറോക്ക് സർവീസ് സഹകരണ ബാങ്ക് സെമിനാർ നടത്തി. ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി കേരള ബാങ്ക് ഡയറക്ടർ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു.

“സഹകരണ സ്ഥാപനങ്ങൾക്കായി ഉയർന്നുവരുന്ന മേഖലകളും ബിസിനസ് ചെയ്യുന്നതിനുള്ള കാര്യപ്രാപ്തിയും” എന്ന വിഷയത്തെ ആസ്പദമാക്കി റിട്ടയേഡ് സഹകരണ സംഘം ഡെപ്യൂട്ടി രജിസ്ട്രാർ എ.വി. റഷീദ് അലി സംസാരിച്ചു.

സഹകരണ വകുപ്പ് ഇൻസ്പെക്ടർമാരായ പി മിനി, എൻ പി മുബീന, കെ സബീഷ് കുമാർ, റിട്ടയേഡ് ഡപ്യൂട്ടി രജിസ്ട്രാർ കെ.മാധവൻ , വിവിധ സഹകരണ സംഘം പ്രസിഡണ്ടുമാർ എന്നിവർ ആശംസയർപ്പിച്ചു.

ബാങ്ക് പ്രസിഡണ്ട് ടി.കെ. സേതുമാധവൻ സ്വാഗതവും സെക്രട്ടറി കെ. സജിത് കുമാർ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.