ഫറോക്ക് സഹകരണബാങ്കിൽ സഹായഹസ്തം വായ്പാ പദ്ധതി ആരംഭിച്ചു.
കുടുംബശ്രീ അംഗങ്ങൾക്കുള്ള മുഖ്യമന്ത്രിയുടെ സഹായഹസ്തം വായ്പാ പദ്ധതിക് കോഴിക്കോട് ഫറോക്ക് സർവീസ് സഹകരണ ബാങ്കിൽ തുടക്കമായി. പദ്ധതി വി.കെ.സി മമ്മദ് കോയ എം.എൽ.എ ഉദ്ഘാടനം ചെയ്തു. ഫറൂക്ക് നഗരസഭ കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പി. പുഷ്പലത യ്ക്ക് വായ്പ നൽകിക്കൊണ്ടാണ് ഉദ്ഘാടനം നിർവഹിച്ചത്. ബാങ്ക് വൈസ് പ്രസിഡന്റ് ടി. കെ. സേതുമാധവൻ, സെക്രട്ടറി ഒ. ഭക്തവത്സലൻ, ഭരണസമിതി അംഗങ്ങളായ അബൂബക്കർ സിദ്ദീഖ്, എം. മമ്മദ് കോയ, കവിത കെ.വി, അസിസ്റ്റന്റ് സെക്രട്ടറി കെ. സജിത് കുമാർ എന്നിവർ സംബന്ധിച്ചു. ബാങ്കിന്റെ പ്രവർത്തന പരിധിയിലെ 829 കുടുംബശ്രീ അയൽക്കൂട്ടങ്ങളിലെ 9686 അംഗങ്ങൾക്കായി മൊത്തം7.35 കോടി രൂപയാണ് വായ്പയായി നൽകുന്നത്. ആറുമാസം മൊറട്ടോറിയം ഉൾപ്പെടെ 36 മാസമാണ് വായ്പാ കാലാവധി.