ഫയൽ തീർപ്പാക്കൽ തീവ്രയജ്ഞം നാളെ മുതൽ – സെക്രട്ടറിയേറ്റിൽ തീർപ്പാക്കാതെ ഒരുലക്ഷത്തോളം ഫയലുകൾ.

adminmoonam

 

നാളെ മുതൽ ഒക്ടോബർ 31 വരെ സെക്രട്ടറിയേറ്റിലും വകുപ്പു മേധാവികളുടെ ഓഫീസുകളിലും ഫയൽ തീർപ്പാക്കൽ തീവ്രയത്ന പരിപാടി ആരംഭിക്കും. മൂന്നുമാസം കൊണ്ട് പരമാവധി ഫയലുകളിൽ തീർപ്പ് കല്പിക്കുക എന്നതാണ് യജ്ഞം കൊണ്ട് ലക്ഷ്യമിടുന്നത്. ഓരോ ഫയലും ഓരോ ജീവിതമാണെന്ന് മുഖ്യമന്ത്രി പറയാറുണ്ട്. സെക്രട്ടറിയേറ്റിൽ വിവിധ വകുപ്പുകളിലായി ഏകദേശം ഒരു ലക്ഷത്തോളം ഫയലുകളാണ് തീരുമാനമെടുക്കാതെ കിടക്കുന്നത്.

ജനങ്ങളുടെ പരാതികൾക്കും നിവേദനങ്ങൾക്കും മുന്തിയ പരിഗണന നൽകി, പരിഹാരം കാണാനാണ് ഫയൽ തീർപ്പാക്കൽ തീവ്രയത്ന പരിപാടി സർക്കാർ നടപ്പാക്കുന്നത്. ഇത് യാന്ത്രികമായി നടപ്പാക്കരുതെന്ന് മുഖ്യമന്ത്രി ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. പൊതുജനങ്ങൾക്കും സാധാരണക്കാർക്കും ഗുണകരമാകും വിധം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ഉദ്ദേശിച്ചിട്ടുള്ളതാണ്.

അതുകൊണ്ടുതന്നെ ഒന്നോ അതിൽ കൂടുതലോ അവധിദിവസങ്ങൾ ഫയൽ തീർപ്പാക്കുന്നതിനായി മാത്രം മാറ്റിവെച്ച് ഓഫീസുകൾ പ്രവർത്തിക്കാൻ ആകുമോ എന്ന് പരിശോധിക്കണമെന്നും മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. സഹകരണ വകുപ്പിൽ സെക്രട്ടറിയേറ്റിൽ ഏകദേശം 4000 ഫയലുകളാണ് തീർപ്പാക്കാൻ ഉള്ളത്.

Leave a Reply

Your email address will not be published.

Latest News