പ്ലാസ്റ്റിക്ക് മാലിന്യ നിര്‍മാര്‍ജനത്തിന് കാലിക്കറ്റ് സിറ്റി ബാങ്കും
2020 ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്തെ പ്ലാസ്റ്റിക് മാലിന്യത്തില്‍ നിന്നു മുക്തമാക്കുന്ന പദ്ധതിയില്‍ കാലിക്കറ്റ് സിറ്റി സര്‍വ്വീസ് സഹകരണ ബാങ്കും കൈകോര്‍ക്കുന്നു.
പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ നിര്‍മാര്‍ജനം ചെയ്യാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ് ബാങ്കിന്റെ ഉദ്ദേശ്യം. ഇതിന്റെ ഭാഗമായി ഡിസംബര്‍ 31 ന് ബാങ്കിന്റെ ചാലപ്പുറത്തെ ഹെഡ് ഓഫീസില്‍ പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കും. ബാങ്കിന്റെ പ്രവര്‍ത്തന പരിധിയിലുള്ള വീട്ടുകാര്‍ മാറ്റിവച്ചിട്ടുള്ള പ്ലാസ്റ്റിക് മാലിന്യങ്ങള്‍ സംഭരിക്കുന്നതിനും അതു സംസ്കരണ കേന്ദ്രത്തില്‍ എത്തിക്കുന്നതിനും ബാങ്ക് അന്ന് അവസരമൊരുക്കും. രാവിലെ എട്ടു മുതല്‍ വൈകിട്ട് നാലു വരെ മാലിന്യമെത്തിക്കാം. ഒരു കിലോ മുതല്‍ അഞ്ചു കിലോ വരെ പ്ലാസ്റ്റിക് ( വൃത്തിയാക്കിയത് ) കൊണ്ടുവരുന്നവര്‍ക്ക് ഒരു കൂപ്പണ്‍ നല്‍കും. അന്നു വൈകിട്ട് അഞ്ചരയ്ക്ക് ബാങ്ക് ഹെഡ് ഓഫീസില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന് പങ്കെടുക്കുന്ന ചടങ്ങില്‍ കൂപ്പണുകള്‍ നറുക്കിടും. നറുക്ക് വീഴുന്ന കൂപ്പണ്‍ ഉടമയ്ക്ക് സമ്മാനം നല്‍കും.