പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ അന്തരിച്ചു

moonamvazhi

ആര്‍.എസ്.പി മുന്‍ ദേശീയ ജനറല്‍ സെക്രട്ടറി പ്രൊഫ. ടി.ജെ. ചന്ദ്രചൂഡന്‍ (83) അന്തരിച്ചു. വാര്‍ദ്ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കേരള സഹകരണ ഫെഡറേഷന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ.എം.പി. സാജുവിന്റെ ഭാര്യാപിതാവാണ്.

1995-ല്‍ പ്രവാഹം ദ്വൈവാരികയുടെ പത്രാധിപരായി. 1969 – 87 കാലയളവില്‍ ശാസ്താംകോട്ട ദേവസ്വം ബോര്‍ഡ് കോളേജില്‍ അധ്യാപകനായി സേവനമനുഷ്ഠിച്ചു. കേരളകൗമുദിയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിദ്യാര്‍ത്ഥി സംഘടനയില്‍ സജീവ സാന്നിധ്യമായിരുന്ന ടി.ജെ. ചന്ദ്രചൂഡന്‍ 1975 – ല്‍ ആര്‍.എസ്.പി സംസ്ഥാന സെക്രട്ടറിയേറ്റ് അംഗമായി. 1999 ല്‍ സംസ്ഥാന സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടു. 2008 ല്‍ പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറിയായി. 2018 വരെ പദവിയില്‍ തുടര്‍ന്നു.

Leave a Reply

Your email address will not be published.

Latest News