പ്രവാസി സംഘം ഏരിയ സമ്മേളനം നടത്തി
ആലപ്പുഴ ചെങ്ങന്നൂരില്‍ മടങ്ങിയെത്തിയ പ്രവാസികളുടെ പുനരധിവാസം സമയബന്ധിതമായി നടപ്പാക്കണമെന്ന് കേരള പ്രവാസി സംഘം ചെങ്ങന്നൂര്‍ ഏരിയ സമ്മേളനം കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ജില്ലാ സെക്രട്ടറി കെ.എന്‍ മോഹന്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് രാധാകൃഷ്ണന് നായര്‍ അധ്യക്ഷത വഹിച്ചു.
സെക്രട്ടറി കൃഷ്ണകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ടും ജില്ലാ പ്രസിഡന്റ് പി. ടി. മഹേന്ദ്രന് സംഘടനാ റിപ്പോര്‍ട്ടും അവതരിപ്പിച്ചു. വി. വി. അജയന് സ്വാഗതവും കെ. കെ. ശശികുമാര്‍ നന്ദിയും പറഞ്ഞു. ഭാരവാഹികള്‍: കൃഷ്ണകുമാര്‍ (പ്രസിഡന്റ്), വി. ശശി, പി. കെ. രാജലക്ഷ്മി (വൈസ്പ്രസിഡന്റ്), രാധാകൃഷ്ണന് നായര്‍ (സെക്രട്ടറി), സജി കെ തോമസ് (ജോയിന്റ് സെക്രട്ടറി), കെ. പി. വര്‍ഗീസ് (ട്രഷറര്‍).
[mbzshare]