പ്രളയ ദുരിതാശ്വാസം: അടിയന്തര ധനസഹായവിതരണം തുടങ്ങുന്നു.

adminmoonam

സംസ്ഥാനത്ത് പ്രളയത്തെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് പരമാവധി വേഗത്തില്‍ ധനസഹായം ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം. അടിയന്തരധനസഹായമായ പതിനായിരം രൂപയുടെ വിതരണം ആരംഭിക്കുകയാണ്. തിങ്കളാഴ്ച മുതല്‍ ദുരിതബാധിതരുടെ അക്കൗണ്ടില്‍ അടിയന്തരധനസഹായം എത്തി തുടങ്ങുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ദുരിതാശ്വാസ ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ അടിയന്തരധനസഹായം നല്‍കുന്നത്. ക്യാമ്പുകളില്‍ കഴിയേണ്ടി വന്നവരുടെ ബാങ്ക് അക്കൗണ്ട് ഡീറ്റയില്‍സ് കൂടി പരിശോധിച്ച ശേഷമാണ് ധനസഹായവിതരണം നടത്തുന്നത്.

ദുരിതാശ്വാസ ക്യാമ്പില്‍ കഴിഞ്ഞ കുടുംബങ്ങള്‍ക്കു പുറമെ പ്രളയ സാധ്യത മുന്നിൽ കണ്ട് ബന്ധുക്കളുടെയോ സുഹൃത്തുക്കളുടേയോ വീടുകളിൽ മാറി താമസിച്ച കുടുംബങ്ങൾക്കും അടിയന്തര ധനസഹായത്തിന് അർഹത ഉണ്ട്. ആലപ്പുഴ, കോട്ടയം ജില്ലകളിൽ കഞ്ഞിപ്പുരകളിൽ രജിസ്റ്റർ ചെയ്യുകയും ഭക്ഷണം നൽകുകയും ചെയ്ത കുടുംബങ്ങൾ, ഒറ്റയ്ക്കും കുടുംബമായും ക്യാമ്പിൽ രജിസ്റ്റർ ചെയ്ത അതിഥി തൊഴിലാളികൾ എന്നിവര്‍ക്കും ധനസഹായം നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!