പ്രളയബാധിത പ്രദേശങ്ങളിൽ കുടിവെള്ളം വിതരണം ചെയ്ത് കാരന്നൂർ സഹകരണ ബാങ്ക്..

adminmoonam

 

പ്രളയബാധിത പ്രദേശങ്ങളിലെ വലിയ പ്രതിസന്ധിയായ ശുദ്ധജല ദൗർലഭ്യം പരിഹരിക്കുന്നതിനായി കോഴിക്കോട്  കാരന്നൂർ സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് തിരിച്ച് വീട്ടിലെത്തിയവർക്ക്‌ കുടിവെള്ളം വിതരണം ചെയ്തു. മൊകവൂർ തടങ്ങാട്ട് വയൽ, വാഴക്കപ്പുറത്ത് താഴംവയൽ, ചിറ്റടിക്കടവ് ഭാഗങ്ങളിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് വീടുകളിലേക്ക് മടങ്ങിയെത്തിയ വർക്കാണ് കുടിവെള്ളം വിതരണം ചെയ്തത്. ബാങ്ക് പ്രസിഡണ്ട് പി.ടി. രാമനാഥൻ, ഡയറക്ടർമാരായ ഒ.കെ.യു. നായർ, കെ.ടി. മോഹനൻ, മണ്ഡലം പ്രസിഡണ്ട് സുരേഷ് മൊകവൂർ, പ്രേംസ് മോഹനൻ, പി.എസ്. ഏറാടി, കെ.പി.രഞ്ജിത്ത്,എ. വേലായുധൻ, പി.കെ. ജയപ്രകാശൻ എന്നിവർ വിതരണത്തിന് നേതൃത്വം നൽകി.

Leave a Reply

Your email address will not be published.